കേദാർനാഥിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം ഏറെ വാർത്താ പ്രാധാന്യവും ശ്രദ്ധയും നേടിയിരുന്നു. ശേഷം കേദാർനാഥിലെ ആ ഗുഹ അന്വേഷിച്ച് യാത്രികരുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി എന്ന് പറയാം. ശേഷം പ്രധാനമന്ത്രിയായി അദ്ദേഹം രണ്ടാം വരവ് നടത്തുകയും ചെയ്തു. എന്നാൽ ഹിമാലയ സാനുക്കളിലെ ധ്യാനത്തിന് നമ്മുടെ നാട്ടിലും ഫാൻസ് ഉണ്ടതിന്റെ തെളിവാണ് പേളി മാണി. ഹിമാലയത്തിൽ ധ്യാനം ചെയ്യുന്ന ചിത്രവുമായാണ് പേളിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. ഉള്ളിലെ ലോകം പുറംലോകവുമായി കണ്ടു മുട്ടുന്നു എന്ന് ക്യാപ്‌ഷനും.
ഹിമാലയത്തിലെ ഈ യാത്രക്ക് ശ്രീനിഷും കൂടി ഉണ്ടോ, ഇനി ഈ ചിത്രം പകർത്തിയത് ശ്രീനിഷ് ആണോ എന്നൊക്കെ കാണുന്നവർക്ക് തോന്നിയേക്കാം. എന്തായാലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും ഹിമാലയത്തിൽ നിന്നും വന്നിട്ടില്ല.
ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രണയാതുരമായ 'ഫ്ലൈ വിത്ത് യു' ഗാനത്തിന്റെ വിവാഹ ശേഷമുള്ള വേര്ഷനുമായി പേളിയും ശ്രീനിഷും എത്തിയിരുന്നു. അതേ വരികളും, ഈണവും ഇവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതൽ ദൃഢമായതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇറങ്ങിയിരുന്നു. പേളിഷ് വെബ് സീരീസിന്റെ രണ്ടാം വരവ് കൂടിയാണ് ഈ ഗാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.