ആദ്യ സിനിമയുടെ സെറ്റിൽ മേശയിൽ താളംകൊട്ടി പാടി നൈസൽ; വീഡിയോ പുറത്തിറങ്ങി

Last Updated:

'വോയിസ് ഓഫ് സത്യനാഥൻ' സെറ്റിൽ മേശയിൽ കൊട്ടിപ്പാടി 'പെർഫെക്റ്റ് ഓക്കേ' നൈസലും കൂട്ടരും

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
കൊറോണയുടെ തുടക്ക നാളുകളിൽ ക്വറന്റീൻ എന്താണെന്നും ക്വറന്റീനിൽ കഴിയുക എന്നാൽ എങ്ങനെയാണെന്നും എല്ലാവർക്കും വലിയ ധാരണയില്ലാത്ത നാളുകളിലാണ് നൈസലിന്റെ (Naisal perfect OK) വീഡിയോ സോഷ്യൽ മീഡിയയിൽ (social media) ഹിറ്റാവുന്നത്. മൂന്നു നേരം വയറുനിറയെ ഭക്ഷണവും, നാലുമണി പലഹാരവും ചായയും കൊണ്ട് ഹാപ്പിയായ നൈസൽ എല്ലാത്തിനും ഒടുവിൽ ‘പെര്‍ഫക്ട് ഓകെ...മച്ചാനേ അതുപോരേ അളിയാ...’ (Perfect OK video) എന്നൊരു ചോദ്യം കൂടി പാസ് ആക്കി. പോരെ പൂരം, സോഷ്യൽ മീഡിയക്ക് കൊട്ടിഘോഷിക്കാൻ വേറെന്തുവേണം?
ആ നൈസൽ ഇനി സിനിമാ നടൻ ആണ്. ദിലീപ് നായകനാവുന്ന സിനിമയായ 'വോയിസ് ഓഫ് സത്യനാഥനിൽ' തന്റെ അഭിനയജീവിതം കുറിക്കുകയാണ് നൈസൽ. ഇപ്പോൾ സെറ്റിലെ ഒഴിവുവേളയിൽ നൈസലും കൂട്ടരും മേശയിൽ കൊട്ടിപ്പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിർമ്മതാവ് എൻ.എം ബാദുഷ. നൈസലിന്റെ വീഡിയോ ചുവടെ കാണാം:








View this post on Instagram






A post shared by N.M. Badusha (@badushanm)



advertisement
വോയിസ് ഓഫ് സത്യനാഥൻ:
ദിലീപ്, റാഫി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായ 'വോയിസ് ഓഫ് സത്യനാഥൻ' വിദ്യാരംഭ ദിനത്തിൽ ആരംഭം കുറിച്ചു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.
ചിത്രീകരണം തുടങ്ങിയ വിവരം പറഞ്ഞുകൊണ്ട് ബാദുഷ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാ: "വിദ്യാരംഭ ദിനത്തിൽ സത്യനാഥന് ആരംഭം. ബാദുഷ സിനിമാസിന്റെ ആദ്യ ചിത്രം 'വോയിസ് ഓഫ് സത്യനാഥൻ' വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'. അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൻ്റെ സ്വിച് ഓൺ കർമ്മം പ്രിയപ്പെട്ട സംവിധായകൻ ഷാഫി നിർവ്വഹിച്ചു. ഒപ്പം ഞാൻ ആദ്യ ക്ലാപ്പ് അടിക്കുവാനും സാധിച്ചു. വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പ്രിയ പത്നി ശ്രീമതി നീതുവായിരുന്നു. ഞങ്ങളുടെ ഈ ചിത്രത്തിനൊപ്പം എല്ലാവരുടേയും സഹകരണവും കൂടെയുണ്ടാവണം."
advertisement
ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം. റാഫി, സ്റ്റിൽസ്- ഷാലു പേയാട്.
advertisement
സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യ സിനിമയുടെ സെറ്റിൽ മേശയിൽ താളംകൊട്ടി പാടി നൈസൽ; വീഡിയോ പുറത്തിറങ്ങി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement