പിഷാരടിയും സിക്സ് പാക്കോ?
Last Updated:
സിക്സ് പാക്ക് ഭ്രമം മലയാളത്തിൽ തുടങ്ങിയിട്ടു കാലം കുറച്ചായി. ബോളിവുഡ് നടന്മാരൊപ്പം കിടപിടിക്കും വിധം മസിൽ ഇങ്ങു കേരളത്തിലും നടക്കും എന്നു തെളിയിച്ചു നമ്മുടെ നടന്മാർ. ഇപ്പോഴിതാ രമേശ് പിഷാരടിയും ജിം ഒന്ന് പരീക്ഷിച്ചു കളയാം എന്നു തീരുമാനിച്ചുറപ്പിച്ച പോലാണു. പക്ഷെ കാര്യം വിചാരിച്ചത്ര എളുപ്പമല്ലായെന്നു തോന്നുന്നു. മസിലു പിടുത്തം നടത്തുന്ന രോദനം എന്നോണം തന്റെ ജിം ചിത്രം ഫേസ്ബുക്കിൽ ആരാധകരെ കാണിക്കുകയാണ് പിഷാരടി. ഒപ്പം ഒരടിക്കുറുപ്പും.
"അന്യൻ വിയർക്കുന്ന കാശു കൊണ്ടു....അപ്പോം തിന്നു പ്രോട്ടീൻ ഷേകും കുടിച്ചു ജീവിക്കുന്ന ജിംനേഷ്യം ട്രെയിനർ മരോട്....
ഇപ്പൊ തുടങ്ങി തിരുമേനി ഒരു ബഹുമാനം.......
അധ്വാനിക്കാതെ സിക്സ് പാക്ക് ഉണ്ടാക്കാനുള്ള ..എളുപ്പവഴികൾ ഉണ്ടോ?" എന്തായാലും മസിൽ വരാൻ ആരും തന്നെ അങ്ങനെയൊരു ഷോർട് കട്ട് കണ്ടിട്ടില്ല .
പക്ഷെ നന്നായി മസിലു പിടിച്ചൊരു പരിപാടി നടക്കുന്നുണ്ട്. ഉടനെ തന്നെ പിഷാരടിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാവും. വീണ്ടും ഒരു സംവിധായക സംരംഭം. പഞ്ചവർണ്ണതത്തയെന്ന ആദ്യ ചിത്രം പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ തന്നെ അടുത്ത ചിത്രവും വിളംബരം ചെയ്യുമെന്നു പിഷാരടി അറിയിച്ചിട്ടുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2018 1:08 PM IST


