നിവിൻ പോളി ഇനി ഡോക്ടർ
Last Updated:
ഇനി അൽപ്പം വൈദ്യമൊക്കെയാവാം, അല്ലേ നിവിൻ? യുവ കാമുകനെന്ന തലക്കെട്ടോടെ പ്രേക്ഷക ഹൃദയത്തിൽ കയറിപ്പറ്റി, കായംകുളം കൊച്ചുണ്ണിയായി മനം കവർന്ന നിവിൻ പോളി ഇനി ആ ഹൃദയമിടിപ്പുകളുടെ താളം നോക്കുന്ന ഡോക്ടർ. പുതിയ ചിത്രം മിഖായേലിലാണ് നിവിൻ ഈ വ്യത്യസ്ത വേഷം അവതരിപ്പിക്കുന്നത്.
ഡോക്ടർ ഒന്നുമല്ലെങ്കിലും, അൽപ്പം വൈദ്യം നേരത്തെ തന്നെ സിനിമയിൽ പരീക്ഷിച്ചയാളാണു നിവിൻ. ഓർക്കുന്നോ ഡാ തടിയനിലെ രാഹുൽ വൈദ്യനെ? തട്ടിപ്പും തരികിടയുമൊക്കെയായി ഹെൽത്ത് റിസോർട് ടൂറിസം കൈകാര്യം ചെയ്യുന്ന യുവ സംരംഭകൻ പക്ഷെ പെട്ടെന്നൊരിക്കൽ കള്ളികൾ പുറത്തായി അകപ്പെടുന്നു. നെഗറ്റീവ് വേഷമെങ്കിലും അച്ചടക്കത്തോടെ അതു കൈകാര്യം ചെയ്യാൻ നിവിനായി.
ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ തന്നെ ഇതു പ്രേക്ഷകർ പ്രതീക്ഷിച്ചാണ്. തല്ലിച്ചതച്ച പോലീസുകാരൻ ഒരു കഷ്ണം കടലാസ്സിൽ ഗുളികയുടെ പേരെഴുതി 'പെയിൻ കില്ലറാ, വാങ്ങിച്ചു കഴിച്ചോ' എന്ന ഡയലോഗ് അടിക്കുമ്പോൾ 'ഇതിലും ഡോസില് ഞാൻ എഴുതുന്നുണ്ടു' എന്നാണു നിവിൻ തിരിച്ചു നൽകുന്ന മറുപടി.
advertisement
എന്താണെങ്കിലും ഈ വ്യത്യസ്ത വേഷം നിവിൻ എത്ര ഭംഗിയായി അവതരിപ്പിക്കുമെന്നു കാണാൻ പ്രേക്ഷകർക്കും ആകാംഷയുണ്ടാവും. കായംകുളം കൊച്ചുണ്ണി മികച്ച വിജയം നേടുമ്പോഴും മിഖായേലിന്റെ പണിപ്പുരയിലാണ് നിവിൻ. അതു കഴിഞ്ഞാൽ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വടക്കുനോക്കിയന്ത്രത്തിന്റെ മറ്റൊരു പതിപ്പായ ലവ്, ആക്ഷൻ, ഡ്രാമ പൂർത്തീകരിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2018 10:41 AM IST


