Porattu Nadakam | ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിംഗ് തീർത്തു; സൈജു കുറുപ്പിന്റെ 'പൊറാട്ടു നാടകം' ചിത്രീകരണം പൂർത്തിയായി

Last Updated:

കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയത്

സൈജു കുറുപ്പ്
സൈജു കുറുപ്പ്
സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും, മീഡിയ യൂണിവേഴ്സും നിർമ്മിക്കുന്ന ‘പൊറാട്ടുനാടകം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വിജയൻ പള്ളിക്കര. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദീഖിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ്.
ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഖദ, രാഹുൽ മാധവ്, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ചിത്ര നായർ, ജിജിന രാധാകൃഷ്ണൻ, ഗീതി സംഗീത തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്നു.
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നാസർ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുൽ രാജ്, ചിത്രസംയോജനം:രാജേഷ് രാജേന്ദ്രൻ, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രൻ, ചമയം: ലിബിൻ മോഹൻ, കല: സുജിത് രാഘവ്, പി.ആർ.ഒ.: മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനിൽ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം: കെ.ജി. രാജേഷ് കുമാർ, നിർമാണ നിർവ്വഹണം: ഷിഹാബ് വെണ്ണല,സ്റ്റിൽസ് രാംദാസ് മാത്തൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ അമ്പലത്തറ.
advertisement
Summary: Porattu Nadakam movie of Saiju Kurup completes shooting
മലയാളം വാർത്തകൾ/ വാർത്ത/Film/
Porattu Nadakam | ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിംഗ് തീർത്തു; സൈജു കുറുപ്പിന്റെ 'പൊറാട്ടു നാടകം' ചിത്രീകരണം പൂർത്തിയായി
Next Article
advertisement
മുസ്ലിം സമുദായത്തോട് അടുക്കാൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കും
മുസ്ലിം സമുദായത്തോട് അടുക്കാൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കും
  • ബിജെപി സംസ്ഥാനത്തെ എല്ലാ മുസ്ലിം വീടുകളും സന്ദർശിക്കാൻ ഒരുങ്ങുന്നു, ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ.

  • മുസ്ലിം സമുദായത്തോട് അടുക്കാനുള്ള നീക്കവുമായി ബിജെപി, ന്യൂനപക്ഷങ്ങളെ ചേർത്തുനിര്‍ത്തുകയാണ് ലക്ഷ്യം.

  • ക്രൈസ്തവ സമുദായത്തിന് ശേഷം, മുസ്ലിം സമുദായവുമായി അടുക്കാൻ ബിജെപി ഭവന സന്ദർശനം ആരംഭിക്കുന്നു.

View All
advertisement