Project K | കെ ഫോർ കാലചക്ര അല്ല; പ്രഭാസ് ചിത്രം 'പ്രൊജക്റ്റ് കെ'യുടെ ടൈറ്റിൽ പുറത്തുവിട്ടു

Last Updated:

സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സ് വീഡിയോയും പുറത്തിറങ്ങിയത്

കൽക്കി 2898 AD
കൽക്കി 2898 AD
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘പ്രൊജക്റ്റ്‌ കെ’ യുടെ ഔദ്യോഗിക ടൈറ്റിലും ഗ്ലിംപ്സ് വീഡിയോയും പുറത്തിറങ്ങി. ജൂലൈ 21ന് ഇന്ത്യന്‍ സമയം 1:30ക്കാണ് ഇവ രണ്ടും പുറത്തിറങ്ങിയത്. ‘കല്‍ക്കി 2898 AD’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.
സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സ് വീഡിയോയും പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക്-കോണിന്റെ ഭാഗമാവുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സ് വീഡിയോയും ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ കൂടുതല്‍ കൗതുകമുണര്‍ത്തുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
കമല്‍ ഹാസന്‍, പ്രഭാസ്, ദീപികാ പദുക്കോണ്‍, ദേശീയ അവാര്‍ഡ്‌ ജേതാവായ സംവിധായകന്‍ നാഗ് അശ്വിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ചയോടെയാണ് ജൂലൈ 20ന് കോമിക്-കോണില്‍ ‘കല്‍ക്കി 2898 AD’ ആഘോഷങ്ങള്‍ ആരംഭിച്ചത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രം 2024 ജനുവരി 12ന് സംക്രാന്തി ആഘോഷവേളയില്‍ തീയറ്ററുകളിലെത്തും. ‘മഹാനടി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനുശേഷം വൈജയന്തി മൂവീസും നാഗ് ആശ്വിനും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ‘കല്‍ക്കി 2898 AD’
ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമാകാന്‍ കെല്‍പ്പുള്ള ഒരു യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ അനുഭവമായിരിക്കും ‘കല്‍ക്കി 2898 AD’ എന്നാണ് ഗ്ലിംപ്സ് വീഡിയോ നല്‍കുന്ന സൂചന. ഭാരതീയ ഐതിഹ്യങ്ങളെ ആസ്പദമാക്കിയുള്ള സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമാണിത്. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപികാ പദുക്കോണ്‍, ദിശാ പട്ടനി, പശുപതി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
advertisement
‘കല്‍ക്കി 2898 AD’ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് സ്റ്റോജിൽകോവിച്ച് ആണ്. തെന്നിന്ത്യന്‍ സംഗീതസംവിധായകന്‍ സന്തോഷ്‌ നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത്, എഡിറ്റര്‍: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിതിന്‍ സിഹാനി ചൗധരി, കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, ഡിജിറ്റൽ മീഡിയ പിആർ & മാർക്കറ്റിംഗ് ഹെഡ്: പ്രസാദ് ഭീമനാദം, പിആർഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ പാര്‍ട്ട്നര്‍: സില്ലിമങ്ക്സ്.
advertisement
Summary: Big budget movie Project K, starring Prabhas, Deepika Padukone, Kamal Haasan and Amitabh Bachchan named Kalki 2898 AD. Title and glimpse video from the movie has been made public the other day. The pan-Indian movie is directed by Nag Ashwin. Pivotal details of the film were released at Comic-Con International at San Diego
മലയാളം വാർത്തകൾ/ വാർത്ത/Film/
Project K | കെ ഫോർ കാലചക്ര അല്ല; പ്രഭാസ് ചിത്രം 'പ്രൊജക്റ്റ് കെ'യുടെ ടൈറ്റിൽ പുറത്തുവിട്ടു
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement