Sushant Singh Rajput found dead |'മിടുക്കനായ നടൻ നേരത്തെ പോയി,വാർത്ത നടുക്കമുണ്ടാക്കി': പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

Sushant Singh Rajput found dead | ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുശാന്തിന്റെ മരണം നടുക്കമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
'സുശാന്ത് സിംഗ് രാജ്പുത്.... പ്രതിഭയുള്ള ഒരു നടൻ വളരെ നേരത്തെ പോയി. ടിവിയിലും സിനിമകളിലും അദ്ദേഹം മികവ് പുലർത്തി. വിനോദലോകത്ത് പലർക്കും പ്രചോദനമായാണ് അദ്ദേഹം ഉയർന്നുവന്നത്. അവിസ്മരണീയമായ നിരവധി പ്രകടനങ്ങൾ ഓർമകളിലേക്ക് അദ്ദേഹം നൽകി. അദ്ദേഹത്തിന്റെ മരണത്തിൽ നടുങ്ങിപ്പോയി. കുടുംബത്തിനും ആരാധകർക്കും ഒപ്പം. ഓം ശാന്തി' - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
advertisement
ബോളിവുഡ് താരം അക്ഷയ് കുമാറും സുശാന്തിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി. സത്യം പറഞ്ഞാൽ താൻ ഞെട്ടിപ്പോയെന്നും ഒന്നും പറയാൻ കഴിയില്ലെന്നു അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. സുശാന്തിന്റെ വിയോഗം സഹിക്കാൻ കുടുംബത്തിന് കരുത്തുണ്ടാകട്ടെയെന്ന് അദ്ദേഹം കുറിഞ്ഞു.
advertisement
വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത വിധം നടുക്കമുണ്ടെന്ന് റിതേഷ് ദേശ്മുഖും ട്വിറ്ററിൽ കുറിച്ചു.
ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
advertisement
ഏക്ത കപൂറിന്‍റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുശാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput found dead |'മിടുക്കനായ നടൻ നേരത്തെ പോയി,വാർത്ത നടുക്കമുണ്ടാക്കി': പ്രധാനമന്ത്രി നരേന്ദ്ര മോദി
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement