പോരിനൊരുങ്ങി കൽക്കിയിലെ നായകനും വില്ലനും ജിമ്മിൽ

Last Updated:

Protagonist and antagonist of Kalki - Tovino Thomas and Shivajith Padmanabhan -- sweat it out at the gym | കൽക്കിയിലെ നായകൻ ടൊവിനോ തോമസും വില്ലൻ ശിവജിത് പത്മനാഭനും ജിമ്മിൽ നടത്തുന്ന വർക്ക്ഔട്ട് സെഷൻ

സ്ഥിരം ജിം പ്രാക്ടീസും വർക്ഔട്ടുമായി സോഷ്യൽ മീഡിയയിൽ നിറയുന്ന താരമാണ് ടൊവിനോ തോമസ്. ഓരോ ചിത്രത്തിനും അതിന്റേതായ നിലയിൽ കായികാധ്വാനം കൂടി ചെയ്താണ് ടൊവിനോ കഥാപാത്രമായി മാറുന്നത്. എന്നാൽ അടുത്ത മാസം പുറത്തിറങ്ങുന്ന ചിത്രം കൽക്കിക്കായി നായകൻ ടൊവിനോ ജിമ്മിൽ കയറുമ്പോൾ, വില്ലനും അതുപോലെ തന്നെ കഠിനാധ്വാനം ചെയ്യുകയാണ്. ടൊവിനോ തോമസും കൽക്കിയിലെ വില്ലൻ ശിവജിത് പത്മനാഭനും ജിമ്മിൽ നടത്തുന്ന വർക്ക്ഔട്ട് സെഷൻ പകർത്തുന്ന വീഡിയോയാണിത്.
പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ പ്രത്യേക തരം മീശയുള്ള, താടിയില്ലാത്ത ലുക് വൻ ഹിറ്റായിക്കഴിഞ്ഞു.
കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാരം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
പോരിനൊരുങ്ങി കൽക്കിയിലെ നായകനും വില്ലനും ജിമ്മിൽ
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement