News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 1, 2020, 5:31 PM IST
രഘുനാഥ് പലേരി
മൈ ഡിയർ കുട്ടിച്ചാത്തനും, മഴവിൽ കാവടിയും, പൊന്മുട്ടയിടുന്ന താറാവും പിറന്ന തൂലികയിൽ നിന്നും ഇനി 'ഒരു കട്ടില്‍, ഒരു മുറി... ഒരു പെണ്ണും ഒരാണും'. രഘുനാഥ് പലേരിയുടെ പുതിയ രചനയാണിത്. പുതിയ തിരക്കഥ ഒരുങ്ങിയതായി അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
"ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ." അദ്ദേഹം കുറിച്ചു.
ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത 'തൊട്ടപ്പൻ' എന്ന ചിത്രത്തിൽ രഘുനാഥ് പലേരി അഭിനയിച്ചിരുന്നു.
ഒന്ന് മുതൽ പൂജ്യം വരെ, വിസ്മയം തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി സംവിധാനം ചെയ്തിട്ടുണ്ട്. 1983ലെ 'നസീമ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാരംഗത്ത് കടന്നു വന്നത്.
Published by:
user_57
First published:
December 1, 2020, 5:31 PM IST