Ragini Dwivedi | അന്ന് നന്ദിനി പാലിന്റെ മുഖമായ നടി; രാഗിണി ദ്വിവേദി നായികയായ മലയാള ചിത്രം 'ഷീല'

Last Updated:

രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഷീല'

രാഗിണി ദ്വിവേദി
രാഗിണി ദ്വിവേദി
തെന്നിന്ത്യന്‍ താരമായ രാഗിണി ദ്വിവേദിയെ (Ragini Dwivedi) പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി, ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഷീല’ (Sheela movie) എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഷൈൻ ടോം ചാക്കോ, ഹന്ന റെജി കോശി തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മുൻപ് നന്ദിനി പാലിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് രാഗിണി.
റിയാസ് ഖാൻ, മഹേഷ്, സുനിൽ സുഖദ, അവിനാഷ് (കന്നഡ), പ്രദോഷ് മോഹന്‍, മുഹമ്മദ് എരവട്ടൂർ, ശോഭരാജ് (കന്നഡ), ശ്രീപതി, ചിത്ര ഷേണായി, ലയ സിംപ്സൺ, ജാനകി ദേവി, ബബിത ബഷീർ, സ്നേഹ മാത്യു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി എം പിള്ളൈ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ കൂത്തടുത്ത് നിര്‍വ്വഹിക്കുന്നു. ടി പി സി വളയന്നൂർ, ജോർജ് പോൾ, റോസ് ഷാരോൺ ബിനോ എന്നിവരുടെ വരികൾക്ക് എബി ഡേവിഡ്, അലോഷ്യ പീറ്റർ എന്നിവർ സംഗീതം പകരുന്നു.
advertisement
advertisement
എഡിറ്റര്‍- കിരണ്‍ ദാസ്, ബിജിഎം -എബി ഡേവിഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് ഏലൂർ, കല- അനൂപ് ചുലൂർ, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ആരതി ഗോപാല്‍, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, പരസ്യകല- മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍- രാജേഷ് പി.എം., ആക്ഷന്‍- റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- ജംനാസ് മുഹമ്മദ്, സന്ദീപ് എം. തോമസ്സ്, അസിസ്റ്റന്റ് ഡയറക്ടര്‍- ശരത് കുമാര്‍, ജസ്റ്റിന്‍ ജോസഫ്, സിബിച്ചന്‍, റ്റ്വിങ്കിള്‍ ജോബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ ജി. നമ്പ്യാർ.
advertisement
ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശൃവല്‍ക്കരിക്കുന്ന ചിത്രമാണ് ‘ഷീല’. പി.ആർ.ഒ. – എ.എസ്. ദിനേശ്.
Summary: Actor Ragini Dwivedi, who was known as brand ambassador for Nandini Milk, has acted in a Malayalam movie titled Sheela. “An SPINE CHILLING suspense thriller …a challenge that a lot of actors refrain from taking or attempting” Ragini captioned the first look 
മലയാളം വാർത്തകൾ/ വാർത്ത/Film/
Ragini Dwivedi | അന്ന് നന്ദിനി പാലിന്റെ മുഖമായ നടി; രാഗിണി ദ്വിവേദി നായികയായ മലയാള ചിത്രം 'ഷീല'
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement