ഇന്റർഫേസ് /വാർത്ത /Film / Rajinikanth | ലാൽ സലാം : മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയിൽ മൊയ്‌ദീൻ ഭായ് ആയി രജനികാന്ത്

Rajinikanth | ലാൽ സലാം : മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയിൽ മൊയ്‌ദീൻ ഭായ് ആയി രജനികാന്ത്

ലാൽ സലാം

ലാൽ സലാം

വേഷം ചുവന്ന തൊപ്പിയും കുർത്തയും, താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പെപ്പർ ലുക്കിലും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് (Aishwarya Rajinikanth) സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ (Lal Salam) എന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായ് ആയി രജനികാന്ത് (Rajinikanth). ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ഈ സിനിമയിൽ.

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പെപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്.

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം – എ.ആർ. റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ, പി.ആർ.ഒ. – ശബരി.

Summary: Rajinikanth appears in a salt and pepper look for Aishwarya Rajnikanth movie Lal Salam

First published:

Tags: Aishwaryaa Rajinikanth, Rajinikanth