41 movie review: first half: 'യുക്തി സ്വാമി'യുടെ മലകയറ്റം ഇതുവരെ
Last Updated:
Read 41 movie review: first half: Biju Menon: Nimisha Sajayan: Lal Jose | കാലിക പ്രസക്തിയുള്ള വിഷയവുമായി ലാൽ ജോസ്, ബിജു മേനോൻ കൂട്ടുകെട്ട്
തികഞ്ഞ നിരീശ്വര വാദിയായ ഉല്ലാസ് മാഷ്. കട്ടി കണ്ണടയും താടിയും പുരോഗമന വാദവും കൈമുതലാക്കി, ദൈവം ഇല്ല എന്ന് വാദിച്ചു വിജയിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന വ്യക്തി. ഉല്ലാസ് മാഷ് എന്ന നാടിന്റെ നവോത്ഥാന നായകനായി ബിജു മേനോൻ എത്തുന്നു.
സിനിമ ആരംഭിക്കുന്നത് തന്നെ ഉല്ലാസ് മാഷ് നടത്തുന്ന യുക്തിവാദ പ്രസ്ഥാനത്തിൻറെ പ്രചാരണ പരിപാടിയുമായാണ്. പക്ഷെ ആരെയും പോലെ പ്രണയം ബാധിച്ച മനസ്സിനെ ഉല്ലാസ് മാഷിനും പിടിച്ച് നിർത്താനായില്ല. എന്നാൽ യുക്തിവാദത്തിൽ അടിയുറച്ചു നിൽക്കുന്ന മാഷിന് അവിടെ വലിയ വില നൽകേണ്ടി വരുന്നു.
കാലിക പ്രസക്തിയുള്ള വിഷയത്തെ നർമ്മത്തിൽ ചാലിച്ച ശൈലിയിൽ അവതരിപ്പിക്കുന്ന ആദ്യ പകുതിയാണ് 41ൽ കാണാനാവുന്നത്.
advertisement
കഥയും കഥാപാത്രവും സാങ്കൽപ്പികം എന്ന സ്ഥിരം വാചകം മുറുകെ പിടിക്കുമ്പോഴും സമൂഹത്തിൽ കണ്ടും കേട്ടും പരിചയിച്ച അവസ്ഥകളെയും മുഖങ്ങളെയും 41 എന്ന ചിത്രത്തിലൂടെ ലാൽ ജോസ് സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നു.
യുക്തിവാദ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലേക്കെന്ന് അറിയാൻ കാത്തിരിക്കുക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2019 10:52 AM IST