Padmini release | 'പദ്മിനി' വരുന്ന തിയതി കുറിച്ചു; കുഞ്ചാക്കോ ബോബൻ ചിത്രം റിലീസ് ചെയ്യുക ഈ ദിവസം

Last Updated:

പദ്മിനിയായി ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ

പദ്മിനി
പദ്മിനി
ആദ്യ റിലീസ് ദിനത്തിൽ മാറ്റം വരുത്തിയ ശേഷം കുഞ്ചാക്കോ ബോബൻ (Kunchacko Boban) ചിത്രം ‘പദ്മിനി’ (Padmini movie) ഈ വെള്ളിയാഴ്ച മുതൽ തിയെറ്ററുകളിൽ എത്തും. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. പദ്മിനിയായി ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്.
മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി. നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ‘പദ്മിനി’ ഒരു നർമ്മ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
advertisement
advertisement
ഛായാഗ്രഹണം –  ശ്രീരാജ് രവീന്ദ്രൻ, സംഗീതം –  ജേക്സ് ബിജോയ്, എഡിറ്റർ – മനു ആന്റണി, പ്രൊഡക്ഷൻ കോണ്ട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം – അർഷാദ് നക്കോത്, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, മേക്കപ്പ് – രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് പുല്ലൂടൻ, സ്റ്റിൽസ് – ഷിജിൻ പി. രാജ്, പോസ്റ്റർ ഡിസൈൻ – യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് – വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് & പി ആർ – വൈശാഖ് സി. വടക്കേവീട്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.
advertisement
Summary: Release of Kunchacko Boban movie Padmini, which was postponed from a previous date has now been fixed for a new date. The film, also starring Aparna balamurali, Vincy Aloshious and Madonna Sebastian is coming to theatres on July 14
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Padmini release | 'പദ്മിനി' വരുന്ന തിയതി കുറിച്ചു; കുഞ്ചാക്കോ ബോബൻ ചിത്രം റിലീസ് ചെയ്യുക ഈ ദിവസം
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം, തമിഴ്‌നാട്, കർണാടകയിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • പ്രധാന പ്രതികളുടെ വീടുകൾ, സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ്

  • കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൈമാറ്റ വിവരങ്ങളും രഹസ്യമായി പരിശോധിക്കുന്നതായി ഇഡി അറിയിച്ചു

View All
advertisement