Padmini | 'പത്മിനി' പെരുമഴയത്ത് വരില്ല; കുഞ്ചാക്കോ ബോബന്റെ ചിത്രം റിലീസ് മാറ്റി

Last Updated:

‘തിങ്കളാഴ്‌ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി  സംവിധാനം ചെയ്യുന്ന സിനിമയാണ്

പത്മിനി
പത്മിനി
പെരുമഴപ്പെയ്ത്തിൽ റിലീസ് മാറ്റി കുഞ്ചാക്കോ ബോബൻ ചിത്രം ‘പത്മിനി’. ജൂലൈ ഏഴിന് തിയേറ്ററിലെത്താൻ നിശ്ചയിച്ചിരുന്ന സിനിമയാണ്. ‘കേരളത്തിലെ പ്രതികൂല കാലാവസ്ഥ മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ വേളയിൽ ജൂലൈ ഏഴിന് റിലീസ് ചെയ്യാനിരുന്ന ഞങ്ങളുടെ സിനിമ പത്മിനിയുടെ റീലീസ് നീട്ടിവയ്ക്കുന്നു’ എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ‘തിങ്കളാഴ്‌ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി  സംവിധാനം ചെയ്യുന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രമേശൻ മാഷ് എന്ന അധ്യാപകനായാണ് ചാക്കോച്ചനെ ഇതിൽ കാണാനാവുക.
ചിത്രത്തിൽ അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ഗണപതി, അൽത്താഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയ, മാളവിക മേനോൻ, സീമ ജി. നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.
advertisement
advertisement
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥയും  സംഭാഷണവുമെഴുതുന്ന ചിത്രമാണ് ‘പത്മിനി’. സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ് നക്കോത്,മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ സ്റ്റിൽസ്- ഷിജിൻ പി. രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം- സെൻട്രൽ പിക്ചേഴ്സ് റിലീസ്,പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: Release of Kunchacko Boban movie Padmini, slated for July 7, postponed to a later date, which is yet to be announced. The date was changed on account of heavy rains in Kerala
മലയാളം വാർത്തകൾ/ വാർത്ത/Film/
Padmini | 'പത്മിനി' പെരുമഴയത്ത് വരില്ല; കുഞ്ചാക്കോ ബോബന്റെ ചിത്രം റിലീസ് മാറ്റി
Next Article
advertisement
സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ സന്ദർശിച്ചു; 'ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ‌ കൊണ്ടുവരും'
ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ സന്ദർശിച്ചു
  • പ്രധാനമന്ത്രി മോദി ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ സന്ദർശിച്ചു.

  • സ്ഫോടനത്തിൽ പരിക്കേറ്റവരുമായി കൂടിക്കാഴ്ച നടത്തി, വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിച്ചു.

  • സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗം വിളിച്ചു.

View All
advertisement