മാമാങ്കം: ഇതെന്തൊരു നാണക്കേട്, റസൂൽ പൂക്കുട്ടി പ്രതികരിക്കുന്നു
Last Updated:
മാമാങ്കം സംഭവവികാസങ്ങളിൽ റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്
വെട്ടിച്ചുരുക്കലുകളുടെയും, കൂട്ടിച്ചേർക്കലുകളുടെയും വാർത്തകൾക്ക് മാമാങ്കത്തിൽ അറുതിയായിട്ടില്ല. കഠിനാധ്വാനം ചെയ്ത് കഥാപാത്രത്തിനായി പാകപ്പെട്ടു വന്ന അഭിനേതാവിനെ പുറത്താക്കിയത് മുതൽ, ജീവന് ഭീഷണി നേരിടുന്ന സംവിധായകനെക്കുറിച്ച് വരെയുള്ള വാർത്തകൾ വരെ എത്തിനിൽക്കുന്നു മാമാങ്കത്തിന്റെ കാണാപ്പുറങ്ങൾ. ഇപ്പോഴിതാ ഇതുവരെയും പരിചിതമല്ലാത്ത സംഭവവികാസങ്ങളിൽ മലയാളിയായ വിശ്വവിഖ്യാത സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി പ്രതികരിച്ചിരുന്നു. ട്വിറ്ററിൽ ട്വീറ്റ് ചെയ്താണ് റസൂൽ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
"മാമാങ്കത്തെക്കുറിച്ചുള്ള വാർത്തകൾ വിശ്വസനീയമെങ്കിൽ, മലയാള സിനിമയുടെ ക്രിയാത്മക സമൂഹത്തിന് ലജ്ജാവഹമാണ്. 2018ൽ ഞാൻ വായിച്ച മികച്ച തിരക്കഥകളിൽ ഒന്നായിരുന്നത്. ആ ചിത്രത്തിന് മലയാള സിനിമയെ അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. അതിങ്ങനെ അവസാനിക്കേണ്ടി വരുന്നതിൽ അതിയായ ദുഖമുണ്ട്," റസൂൽ കുറിക്കുന്നു.
If the news on #Mamankam film is to be believed, it’s a shame on the creative community of #MalayalamCinema It was one of the best script I had read in 2018, it had all the possibility of breaking out Malayalam Cinema in the international space, sad to see it ended up like this.
— resul pookutty (@resulp) January 28, 2019
advertisement
യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ ധ്രുവനെ പുറത്താക്കിയത് മുതലാണ് മാമാങ്കത്തിലെ അങ്കക്കലി പുറത്തു വരുന്നത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. ചർച്ചകളിൽ ഒന്നും സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. പുറത്താക്കൽ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല. 1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തൽമണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു.
advertisement
സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു.താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയുടെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവ് 40 കോടി മുതൽമുടക്കിൽ ചിത്രം നിർമ്മിക്കാമെന്നു ഉറപ്പു നൽകി മുന്നോട്ടു വന്നു. രണ്ടു ഷെഡ്യൂളുകൾ സജീവ് പിള്ള പൂർത്തിയാക്കിയെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടക്കമിട്ട മൂന്നാമത്തെ ഷെഡ്യൂൾ മറ്റൊരു സംവിധായകനെ വച്ച് ആരംഭിക്കുകയായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2019 11:08 AM IST