advertisement

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നിന്നും ഒരു സിനിമ, നായക കഥാപാത്രമായി സൂപ്പർ താരം, സംവിധാനം ആർ.എസ്. വിമൽ

Last Updated:

RS Vimal to make a historical film based on erstwhile Travancore | മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുക

രാജഭരണകാലത്തെ തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ആർ.എസ്. വിമൽ. 'ധര്‍മ്മരാജ്യ' എന്നാണ് ചിത്രത്തിന് പേര്. മലയാളത്തിലെ ഒരു സൂപ്പർ നായകനാവും ചരിത്രപുരുഷന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി വേഷമിടുക. പൂർണ്ണമായും വിദേശത്താവും ചിത്രീകരണം. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള വിമലിന്റെ ഫേസ്ബുക് കുറിപ്പിലെ വാക്കുകൾ:
"തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം... തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു..ധര്‍മരാജ്യ..VIRTUAL PRODUCTION ന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.... മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക.."
'എന്ന് നിന്റെ മൊയ്‌തീൻ' എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ചിയാൻ വിക്രം നായകനാവുന്ന 'മഹാവീർ കർണ്ണയുടെ' പണിപ്പുരയിലാണ് വിമൽ. മലയാള സിനിമ കണ്ടതിലും വച്ച് ഏറ്റവും വലിയ ബഡ്ജറ്റിൽ ആർ.എസ്. വിമൽ വിക്രമിനെ നായകനാക്കി ചെയ്യുന്ന മഹാവീർ കർണ്ണ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ 2019 ഫെബ്രുവരി മാസത്തിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. 300 കോടി രൂപയാണ് മുതൽമുടക്ക്. യുണൈറ്റഡ് ഫിലിം കിംഗ്‌ഡം എന്ന ന്യൂ യോർക്ക് കേന്ദ്രീകരിച്ച നിർമ്മാതാക്കളാണ് ചിത്രത്തിന് പണം മുടക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നിന്നും ഒരു സിനിമ, നായക കഥാപാത്രമായി സൂപ്പർ താരം, സംവിധാനം ആർ.എസ്. വിമൽ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement