S N Swamy | എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാവും

Last Updated:

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ അപർണ ദാസ് നായികയാകുന്നു

എസ്.എൻ. സ്വാമി, ധ്യാൻ ശ്രീനിവാസൻ
എസ്.എൻ. സ്വാമി, ധ്യാൻ ശ്രീനിവാസൻ
മലയാള സിനിമയിൽ ഇൻവസ്റ്റിഗേറ്റീവ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി (SN Swamy) സംവിധാന രംഗത്തേക്ക്. ഏപ്രിൽ 15 വിഷു ദിനത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. എറണാകുളം ടൗൺഹാളിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ലഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ കഥകളിലൂടെയാണ് എസ്.എൻ. സ്വാമിയുടെ തിരക്കഥാ രചന ആരംഭിക്കുന്നത്. സാജൻ സംവിധാനം ചെയ്ത ചക്കരയുമ്മ, എന്ന ചിത്രമായിരുന്നു തുടക്കം. ചിത്രം വൻ വിജയമായിരുന്നു. പിന്നീട് സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ആഗസ്റ്റ് ഒന്ന് തുടങ്ങിയ ത്രില്ലർ ചിത്രങ്ങളിലൂടെ ശക്തനായി വളർന്നു.
advertisement
അഞ്ചു പരമ്പര വരെ നീണ്ടു നിൽക്കും വിധത്തിൽ സി.ബി.ഐ ഡയറിക്കുറിപ്പ് ചെന്നെത്തി. പ്രതിനായക വേഷത്തിൽ തിളങ്ങിയ മൂന്നാം മുറയിലെ സാഗർ ഏലിയാസ് ജാക്കിയും പ്രേഷകർക്കു മുന്നിലെത്തി. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ ഡയറക്റന്മാരായ ജോഷി, കെ. മധു , സിബി മലയിൽ, സത്യൻ അന്തിക്കാട്, ജി.എസ്. വിജയൻ, ഐ.വി. ശശി, ഷാജി കൈലാസ്, അമൽ നീരദ്, തുടങ്ങിയവർക്കു വേണ്ടി തിരക്കഥകൾ ഒരുക്കുവാൻ എസ്.എൻ.സ്വാമിക്ക് അവസരമുണ്ടായി. കലാധരൻ, തുടങ്ങിയവരും അക്കൂട്ടത്തിലെ പ്രധാനികളാണ്.
ഇതുവരേയും 67 തിരക്കഥകൾ രചിച്ചു. ഈ ചിത്രത്തിന്റെ രചനയിൽത്തന്നെ ഇത് തനിക്ക് സ്വന്തമായി സംവിധാനം ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ സബ്ജക്റ്റ് തന്നെയാണ് ഇതിനു പ്രേരണയായതെന്ന് എസ്.എൻ. സ്വാമി വ്യക്തമാക്കി.
advertisement
“എഴുതിയ ഏതു തിരക്കഥയും എനിക്കു സംവിധാനം ചെയ്യാൻ കഴിയുമായിരുന്നു. പക്ഷെ ചെയ്തില്ല. ഈ ചിത്രം അതിനു കാരണമാകുന്നു. അത് എന്താണന്ന് ചിത്രം കാണുമ്പോൾ പ്രേഷകനു ബോദ്ധ്യമാകും,” അദ്ദേഹം പറഞ്ഞു.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ അപർണ ദാസ് നായികയാകുന്നു. രൺജി പണിക്കർ, ഗ്രിഗറി, രഞ്ജിത്ത് തുടങ്ങിയ നിരവധിപ്പേരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ജെയ്ക്ക് ബിജോയാണ് സംഗീതം. ജാക്സൺ ജോൺസനാണ് ഛായാഗ്രാഹകൻ
കലാസംവിധാനം – സിറിൾ കുരുവിള. ശിവരാമകൃഷ്ണനാണ് പ്രധാന സംവിധാന സഹായി, നിർമ്മാണ നിർവഹണം – അരോമ മോഹൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
S N Swamy | എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാവും
Next Article
advertisement
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
  • വിച്ചാരണക്കോടതി ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

  • 14 വർഷം ജയിലിൽ കഴിഞ്ഞ പ്രതിയെ വെറുതെവിടാൻ ഹൈക്കോടതി ഉത്തരവിട്ടു; ജീവപര്യന്തം ശിക്ഷ റദ്ദാക്കി

  • 2012-ൽ ജാമ്യം ലഭിച്ചിട്ടും ഏഴു വർഷം ജയിലിൽ തുടരേണ്ടിവന്നതും കോടതി ശ്രദ്ധയിൽപ്പെടുത്തി

View All
advertisement