advertisement

ദുൽഖർ സൽമാന്റെയും ബോളിവുഡ് താരങ്ങളുടെയും ഫോട്ടോ പകർത്തുന്ന മലയാളി വനിത; ഇത് സജ്‌ന സംഗീത് ശിവൻ

Last Updated:

ചലച്ചിത്ര സംവിധായകനായ സംഗീത് ശിവന്റെ മകളാണ് സജ്‌ന സംഗീത് ശിവൻ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ദുൽഖർ സൽമാൻ, അമാൽ സൂഫിയ ദമ്പതികളുടെ ചിത്രത്തിന് പിന്നിൽ മലയാളിയായ വനിതാ ഫോട്ടോഗ്രാഫർ സജ്‌ന സംഗീത് ശിവൻ. ചലച്ചിത്ര താരങ്ങളെ വെച്ചുകൊണ്ട് വിവിധ തരത്തിലുള്ള വൈറൽ ചിത്രങ്ങളുമായി വാർത്തകളിൽ ഇടം പിടിക്കുന്ന വ്യക്തിയാണ് സജ്‌ന. NMACC (നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ) മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സജ്‌ന എടുത്ത ചിത്രങ്ങളാണ് അതിൽ പുതിയത്.
ചലച്ചിത്ര സംവിധായകനായ സംഗീത് ശിവന്റെ മകളാണ് സജ്‌ന സംഗീത് ശിവൻ. ഫോട്ടോഗ്രാഫിയാണ് ഇഷ്ട മേഖലയെങ്കിലും വൈകാതെ ചലച്ചിത്ര നിർമാണ രംഗത്തേക്ക് സജ്‌ന വരും എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, അന്ന ബെൻ, കനി തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങളെ വെച്ചുകൊണ്ട് സജ്‌ന നടത്തിയ ഫോട്ടോ ഷൂട്ടുകൾ സമീപകാലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
advertisement
advertisement
കത്രീന കൈഫ്‌, തപ്സി പന്നു, റിച്ച ഛദ്ദ തുടങ്ങിയവരുടെ ചിത്രങ്ങളും സജ്‌ന പകർത്തിയിട്ടുണ്ട്. അന്തർദേശീയ ബ്രാന്റുകളായ ലെൻസ്‌കാർട്ട്, അജിയോ, വൺപ്ലസ്, ഇൻസ്റ്റാഗ്രാം, മൊബിസ്റ്റാർ തുടങ്ങിയവക്ക് വേണ്ടിയും സജ്‌ന പ്രവർത്തിച്ചിട്ടുണ്ട്. ഇവ കൂടാതെ പ്രേക്ഷക മനം കവരുന്ന നിരവധി ചിത്രങ്ങളും സജ്ന പങ്ക് വച്ചിട്ടുണ്ട്.
Summary: Sajna Sangeeth Sivan the Malayali photographer behind celebrity images
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ദുൽഖർ സൽമാന്റെയും ബോളിവുഡ് താരങ്ങളുടെയും ഫോട്ടോ പകർത്തുന്ന മലയാളി വനിത; ഇത് സജ്‌ന സംഗീത് ശിവൻ
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement