advertisement

Sanjeev Sivan | സഞ്ജീവ് ശിവൻ വീണ്ടും മലയാള സിനിമാ സംവിധാനത്തിലേക്ക്; ചിത്രം 'ഒഴുകി ഒഴുകി, ഒഴുകി...'

Last Updated:

സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്

ഒഴുകി ഒഴുകി, ഒഴുകി...
ഒഴുകി ഒഴുകി, ഒഴുകി...
അപരിചിതൻ, വേനലൊടുങ്ങാതെ സിനിമകളുടെ സംവിധായകൻ സംഗീത് ശിവൻ വീണ്ടും സംവിധാനത്തിലേക്ക്. നിരവധി പ്രത്യേകതകളും മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ഒഴുകി ഒഴുകി, ഒഴുകി… എന്ന സിനിമയിലൂടെയാണ് മടങ്ങിവരവ്. ദേശീയ അന്തർദേശീയ തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ – സംഗീത് ശിവൻ സഹോദരന്മാരിലെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ ഫീച്ചർ ഫിലിമുകളിലൂടെയും ഡോക്കുമെന്ററികൾ, ഷോർട്ട് ഫിലിമുകളിലൂടെയും ഏറെ ശ്രദ്ധേയനാണ്.
ഡ്രൈപ്പോഡ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സഞ്ജീവ് ശിവൻ ഒരുക്കിയ മത്തി രണ്ട് പുരസ്ക്കാരങ്ങളാണ് ഫീച്ചർ, ഫിലിം, ഡോക്കുമെന്ററി വിഭാഗങ്ങളിൽ നേടിയിട്ടുള്ളത്. ഈ ബാനറിലാണ് ‘ഒഴുകി ഒഴുകി ഒഴുകി…’ എന്ന ചിത്രം ഒരുക്കുന്നത്.
ജലത്തിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാതമൃതദേഹങ്ങൾക്കായാണ് ഈ ചിത്രം സമർപ്പിക്കുന്നത്.
advertisement
പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ഈ അന്വേഷണത്തിനിടയിൽ അവൻ ഒരു കൊലപാതകത്തിൽ കുരുങ്ങുന്നതോടെ ചിത്രം സംഘർഷഭരിതമാകുന്നു. ശിവൻ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദു കൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, എന്നിവരും പ്രധാന അഭിനേതാക്കളാണ്. ബി.ആർ. പ്രസാദിന്റേതാണ് തിരക്കഥ. നിരവധി പുരസ്കാരങ്ങൾക്ക് അർഹരായവരാണ് ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരിൽ ഏറെയും.
advertisement
ഓസ്കർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സംസ്ഥാന അവാർഡ് ജേതാവായ മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. പലകുറി ദേശീയ അവാർഡിനർഹനായ ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ. ദീപ്തി ശിവനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Sanjeev Sivan | സഞ്ജീവ് ശിവൻ വീണ്ടും മലയാള സിനിമാ സംവിധാനത്തിലേക്ക്; ചിത്രം 'ഒഴുകി ഒഴുകി, ഒഴുകി...'
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement