'ആരൊക്കെ ഇല്ലെങ്കിലും ടൈറ്റിൽ കാർഡിൽ നീയുണ്ടാവും' എന്ന് അഭിലാഷ് പിള്ള; 'അളിയാ കരയിപ്പിക്കല്ലേടാ' എന്ന് രഞ്ജിൻ

Last Updated:

'ഒരു കാര്യം കൂടി പറഞ്ഞാൽ നാളെ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട് എങ്കിൽ അതിൽ ആരൊക്കെ ഇല്ലയെങ്കിലും ടൈറ്റിൽ കാർഡിൽ ഒരു പേര് കാണും'

രഞ്ജിൻ രാജ്, അഭിലാഷ് പിള്ള
രഞ്ജിൻ രാജ്, അഭിലാഷ് പിള്ള
കൂട്ടുകെട്ടുകളുടെ കൂടാരം കൂടിയാണ് മലയാള സിനിമ. മലയാളം കണ്ട പല വിജയ ചിത്രങ്ങൾക്ക് പിന്നിലും ഇത്തരം കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്. സിനിമയുടെ ചരിത്രം തുടങ്ങുന്ന കാലം മുതൽ ന്യൂ ജെനെറേഷൻ വരെ ഈ പ്രവണത തുടർന്ന് കാണാം. അത്തരമൊരു ബന്ധമാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പിൽ പ്രത്യക്ഷപ്പെട്ടത്. അഭിലാഷിന്റെ പ്രിയ സുഹൃത്താണ് സംഗീത സംവിധായകനും ഗായകനുമായ രഞ്ജിൻ രാജ്. കൂട്ടുകാരന്റെ വൈകാരികമായ പോസ്റ്റിനു താഴെ ‘അളിയാ കരയിപ്പിക്കല്ലേടാ’ എന്ന് രഞ്ജിൻ മറുപടിയും നൽകി.
“ഞാൻ ചെയ്‌ത 4 സിനിമകളിൽ സംവിധായകരും, അഭിനേതാക്കളും, പ്രൊഡ്യൂസേഴ്സും മാറി വന്നെങ്കിലും മാറാത്ത ഒരാളാണ് രഞ്ജിൻ, ജോസഫ് കഴിഞ്ഞപ്പോൾ ഡയറക്ടർ പപ്പേട്ടനാണ് എനിക്ക് രഞ്ജനെ പരിചയപ്പെടുത്തുന്നത് കടാവർ ചെയ്യാൻ ഒന്നിച്ച ഞങ്ങളുടെ സൗഹൃദം ഒരു കൂടപ്പിറപ്പിനും മുകളിൽ ഇന്നും തുടരുന്നു….
ഒരുപക്ഷെ എന്റെ എല്ലാ കഥകളും ആദ്യം കേൾക്കുന്നതും അവനാണ്, മലയാളം കടന്നു തമിഴ്, തെലുങ്കും, ഹിന്ദിയും, ബോജ്പുരിയും എത്തി നിൽക്കുന്ന രഞ്ജന്റെ സംഗീതത്തിൽ തന്നെ എന്റെ അടുത്ത സിനിമയും വരുന്നു. കൂടുതൽ വിവരങ്ങൾ പുറകെ അറിയിക്കാം. ഒരു കാര്യം കൂടി പറഞ്ഞാൽ നാളെ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട് എങ്കിൽ അതിൽ ആരൊക്കെ ഇല്ലയെങ്കിലും ടൈറ്റിൽ കാർഡിൽ ഒരു പേര് കാണും A Ranjin Raj Musical Nb: ഇടക്ക് പാടാൻ പോയി ഞാൻ വെറുപ്പിക്കുമെങ്കിലും പാവം അവൻ ഇന്നേവരെ എന്നെ സ്റ്റുഡിയോ നിന്ന് ഇറക്കി വിട്ടിട്ടില്ല”
advertisement
Summary: Scenarist Abhilash Pillai writes an emotional note about his friend and music director Ranjin Raj
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആരൊക്കെ ഇല്ലെങ്കിലും ടൈറ്റിൽ കാർഡിൽ നീയുണ്ടാവും' എന്ന് അഭിലാഷ് പിള്ള; 'അളിയാ കരയിപ്പിക്കല്ലേടാ' എന്ന് രഞ്ജിൻ
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement