പത്താന്റെ വിജയത്തിന് ശേഷം, പ്രേക്ഷകരെ ഒരു മുഴുനീള ആക്ഷൻ അനുഭവത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാൻ (Shah Rukh Khan). ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ (Jawan) സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ റിലീസ് തിയതി അനൗൺസ് ചെയ്തത് മുതൽ ട്വിറ്ററിൽ #AskSRK സെഗ്‌മെന്റിലൂടെ ഷാരൂഖ് ആരാധകരുമായി സംവദിക്കുന്നുണ്ട്. ജവാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി “പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ജവാനിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചപ്പോൾ, “തനിക്കിത് ഒരു പുതിയ ജോണർ ആണെന്നും, മാസ്സ് സിനിമ എന്നതിനേക്കാൾ ആറ്റ്ലിയും അദ്ദേഹത്തിന്റ മരണമാസ് ടീമുമാണ് തന്നെ ആവേശം കൊള്ളിക്കുന്നത്” എന്നും കിങ് ഖാൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.