MBDK | ഷാജൂൺ കാര്യാൽ വീണ്ടും; പുതിയ ചിത്രം 'മൃദു ഭാവേ ദൃഢ കൃത്യേ' പൂർത്തിയായി

Last Updated:

രജപുത്രൻ, തച്ചിലേടത്ത് ചുണ്ടൻ, ഡ്രീംസ്, സായിവർ തിരുമേനി, വടക്കുംനാഥൻ, സർ സി.പി. തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ഷാജൂൺ കാര്യാൽ ആണ്

സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരെ നായകന്മാരാക്കി രജപുത്രൻ, തച്ചിലേടത്ത് ചുണ്ടൻ, ഡ്രീംസ്, സായിവർ തിരുമേനി, വടക്കുംനാഥൻ, സർ സി.പി. തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ഷാജൂൺ കാര്യാൽ വീണ്ടും.
ഹൈഡ്രോഎയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോൻ നിർമ്മിച്ച്, ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മൃദു ഭാവേ ദൃഢ കൃത്യേ (MBDK). സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ജനുവരി 19ന് എറണാകുളത്തെ സ്വകാര്യ ഹോട്ടലിലാണ് ചിത്രത്തിന്റെ അവസാന ഭാഗം ചിത്രീകരിച്ചത്. തുടർന്ന് നടന്ന പ്രൗഢമായ പാക്കപ്പ് പാർട്ടിയിൽ ‘മൃദു ഭാവേ ദൃഢ കൃത്യേ’ (MBDK) എന്ന ടൈറ്റിൽ അനൗൺസ് ചെയ്തു.
advertisement
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവതാരവും, മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് ചിത്രത്തിലെ നായകൻ. തട്ടുംപുറത്ത് അച്യുതൻ, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രവണ, ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായി സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്ന മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ സൂരജ് സണ്ണിന്റെ നായികമാരായി അഭിനയിക്കുന്നത്.
സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സൂരജ്, ശ്രവണ, ശിവരാജ്, അനിൽ ആന്റോ, അങ്കിത് മാധവ്, അമൽ ഉദയ്, വിമൽ ഫസ്റ്റ് ക്ലാപ്പ്, എന്നിവർ ചേർന്ന് ടൈറ്റിലിന്റെ ഓരോ അക്ഷരങ്ങൾ പസ്സിൽ സെറ്റ് ചെയ്യുന്ന രീതിയിൽ കൂട്ടി യോജിപ്പിച്ച് വ്യത്യസ്ഥമായ രീതിയിലായിരുന്നു ചിത്രത്തിന്റെ നാമകരണ കർമ്മം നിർവ്വഹിച്ചത്.
advertisement
കാസർഗോഡ്, ഒറ്റപ്പാലം, എറണാകുളം, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ഡോക്ടർ വിജയ്ശങ്കർ മേനോന്റെ കഥക്ക് രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കിയിരിക്കുന്നു.
സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോൻ, ജീജ സുരേന്ദ്രൻ, ഹരിത്, സിദ്ധാർഥ് രാജൻ, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധനൻ, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശൻ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
advertisement
നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഖീബ് ആലം, ദിൻനാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്രൻ എന്നിവരുടെ വരികൾക്ക് സാജൻ മാധവ് സംഗീതം നൽകിയിരിക്കുന്നു.
നരേഷ് അയ്യർ, ഹിഷാം അബ്ദുൾ വഹാബ്, സയനോര ഫിലിപ്, മൃദുല വാര്യർ, അതുൽ നറുകര, ബിനു ആന്റണി എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. മേക്കപ്പ് – പി.എൻ. മണി, സംഘട്ടനം – മാഫിയ ശശി, ആർട്ട് ഡയറക്ടർ – ബോബൻ, സ്റ്റിൽസ് – ഷജിൽ ഒബ്സ്ക്യൂറ, കോസ്റ്റ്യൂം – രശ്മി ഷാജൂൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രമോദ് കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – ജുനൈറ്റ് അലക്സ് ജോർഡി, എഡിറ്റിംഗ് – സുമേഷ് Bwt, കൊറിയോഗ്രാഫി – വിഷ്ണുദേവ (മുംബൈ) & റിഷ്ദാൻ അബ്ദുൾ റഷീദ്, അസോസിയേറ്റ് പ്രൊഡക്ഷൻ കൺട്രോളർ & ഫിനാൻസ് കൺട്രോളർ – ജയശ്രീ നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷ൯ കൺട്രോളർ – പ്രവീൺ പരപ്പനങ്ങാടി, വിഷ്വൽ ഇഫക്ട്സ് – പിക്ടോറിയൽ FX, സൗണ്ട് ഡിസൈൻ – വിക്കി & കിഷൻ, സൗണ്ട് മിക്സ് – അജിത് എ. ജോർജ്, ഡോൾബി അറ്റ്മോസ് മിക്സ് – സപ്താ റെക്കോർഡ്സ്, ഡി. ഐ – ആക്ഷൻ ഫ്രെയിംസ് മീഡിയ, ടൈറ്റിൽ ഗ്രാഫിക്സ് – സഞ്ചു ടോം ജോർജ്, പബ്ലിസിറ്റി ഡിസൈൻ – മനു ഡാവിഞ്ചി, സഹനിർമ്മാണം – സഹസ്ര എക്സ്പർടൈസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – സന്ദീപ് മേനോൻ & സുധീപ് മേനോൻ, പി.ആർ.ഒ.- ശാന്തകുമാർ & സുജീഷ് കുന്നുമ്മക്കര. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എറണാകുളത്ത് പുരോഗമിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
MBDK | ഷാജൂൺ കാര്യാൽ വീണ്ടും; പുതിയ ചിത്രം 'മൃദു ഭാവേ ദൃഢ കൃത്യേ' പൂർത്തിയായി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement