'എന്താണ്ടാ കലിപ്പാണാ, ഇടപെടണാ…’ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും രണ്ടുംകൽപ്പിച്ചു തന്നെ; 'വെടിക്കെട്ട്' ട്രെയ്‌ലർ

Last Updated:

നാടന്‍ പാട്ടോടെ തുടങ്ങുന്ന ട്രെയ്‌ലറിൽ കെട്ടിലും മട്ടിലും കട്ടക്കലിപ്പായിട്ടാണ് വിഷ്ണുവും ബിബിനും എത്തുന്നത്

വെടിക്കെട്ട്
വെടിക്കെട്ട്
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ട്രെയ്‌ലർ പുറത്തിറങ്ങി. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. ‘ഉടൻ വരുന്നു!!! വെടിക്കെട്ട്…’ എന്ന ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെടുത്തപ്പോൾ കാലം പിന്നോട്ട് സഞ്ചരിച്ചോ എന്ന് ഒരു നിമിഷം പലരും അതിശയിച്ചെക്കാം. പഴമയെ കൂട്ടുപിടിച്ച് കൊണ്ടാണ് ‘വെടിക്കെട്ടി’ന്റെ അണിയറ പ്രവർത്തകർ തങ്ങളുടെ ആശയം മുന്നോട്ട് വെയ്ക്കുന്നത്.
രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയ്‌ലർ പ്രേക്ഷകന് നൽകുന്നത് ഒരു ത്രില്ലർ അനുഭവമാണ്. നാടന്‍ പാട്ടോടെ തുടങ്ങുന്ന ട്രെയ്‌ലറിൽ കെട്ടിലും മട്ടിലും കട്ടക്കലിപ്പായിട്ടാണ് വിഷ്ണുവും ബിബിനും എത്തുന്നത്. ഗുണ്ടായിസവും പോലീസും കോടതിയും ജയിലും പ്രണയവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്.
ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി മൂന്നിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ലീക്കായതിനെ തുടർന്ന് നിർമ്മാതാക്കളും സംവിധായകരും തമ്മിലടിയായ വീഡിയോയും പുറത്ത് വിട്ടിരുന്നു.
advertisement
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവർ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് നായിക. ഇവർക്ക് പുറമേ, ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നാളിതുവരെ കണ്ടതിൽ വച്ച് തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വി.സി. പ്രവീൺ, ബൈജു ഗോപാലൻ, ജിയോ ജോസഫ്, ഹന്നാൻ മാരമുറ്റം എന്നിവരാണ് സഹനിർമ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേളത്തിലെ 130ഓളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
advertisement
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ​ഗോപി എന്നിവരുടെ വരികൾക്ക് ശ്യം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി. അക്ഷയ, അരുൺ രാജ് എന്നിവർ ചേർന്നാണ് സം​ഗീതം പകർന്നിരിക്കുന്നു. അൽഫോൺസ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. കൃഷ്ണമൂർത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
കലാസംവിധാനം: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി. & ജിബിൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ & നിതിൻ ഫ്രഡ്ഡി, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക് & റോബിൻ അഗസ്റ്റിൻ, സൗണ്ട് ഡിസൈൻ: എ.ബി. ജുബിൻ, സൗണ്ട് മിക്സിംങ്: അജിത് എ. ജോർജ്, അസോ. ഡയറക്ടർ: സുജയ് എസ്. കുമാർ, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, കോറിയോ​ഗ്രഫി: ദിനേശ് മാസ്റ്റർ, ഗ്രാഫിക്സ്: നിധിൻ റാം, കളറിസ്റ്റ്: ലിജു പ്രഭാകർ, പി.ആർ.ഒ.: പി. ശിവപ്രസാദ്, മാർക്കറ്റിംങ് & പ്രൊമോഷൻ: ബി.സി. ക്രിയേറ്റീവ്സ്, ഡിസൈൻ: ടെൻപോയിൻ്റ്, ടൈറ്റിൽ ഡിസൈനർ: വിനീത് വാസുദേവൻ, സ്റ്റിൽസ്: അജി മസ്ക്കറ്റ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്താണ്ടാ കലിപ്പാണാ, ഇടപെടണാ…’ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും രണ്ടുംകൽപ്പിച്ചു തന്നെ; 'വെടിക്കെട്ട്' ട്രെയ്‌ലർ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement