സുധീഷും ജിനീഷും നായകന്മാർ; 'മൈൻഡ്പവർ മണിക്കുട്ടൻ്റെ' ചിത്രീകരണം ചിങ്ങം ഒന്ന് മുതൽ

Last Updated:

ചിങ്ങം ഒന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ. ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രമാണ് ‘മൈൻഡ്പവർ മണിക്കുട്ടൻ’ (Mindpower Manikuttan). ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. സംഗീത പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിങ്ങം ഒന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ ഡൽഹി, ഗോവ, കുല്ലു – മണാലി എന്നിവിടങ്ങളാണ്.
ജിനീഷ് – വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ കപിൽ ഗോപാലകൃഷ്ണനാണ്. പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, നിർമ്മാണ നിർവ്വഹണം: വിനോദ് പറവൂർ, ഗാനരചന: രാജീവ് ആലുങ്കൽ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കലാ സംവിധാനം: കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ: മനേഷ് ഭാർഗവൻ, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: കാൻചൻ ടി.ആർ., പബ്ലിസിറ്റി ഡിസൈൻസ്: മനു ഡാവിഞ്ചി.
advertisement
Summary: Mindpower Manikuttan, the movie starring Sudheesh, is ready to start shooting from Chingam 1. Janeesh is also playing one of the two lead roles. Vishnu Sharma is the director
മലയാളം വാർത്തകൾ/ വാർത്ത/Film/
സുധീഷും ജിനീഷും നായകന്മാർ; 'മൈൻഡ്പവർ മണിക്കുട്ടൻ്റെ' ചിത്രീകരണം ചിങ്ങം ഒന്ന് മുതൽ
Next Article
advertisement
ഏഷ്യാകപ്പ്: ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ‌ വിസമ്മതിച്ചതിനോട് പാക് ക്യാപ്റ്റൻ‌ പ്രതിഷേധിച്ചതെങ്ങനെ?
ഏഷ്യാകപ്പ്: ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ‌ വിസമ്മതിച്ചതിനോട് പാക് ക്യാപ്റ്റൻ‌ പ്രതിഷേധിച്ചതെങ്ങനെ?
  • ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിൽ പാക് ക്യാപ്റ്റൻ പ്രതിഷേധിച്ചു.

  • സൽമാൻ അലി ആഗ പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ പങ്കെടുക്കാതെ പ്രതിഷേധിച്ചു.

  • സൈന്യത്തിന് സമർപ്പിക്കാൻ ഇന്നത്തെ വിജയം, സൂര്യകുമാർ യാദവ് പറഞ്ഞു.

View All
advertisement