COVID 19 | കോവിഡ് കാലത്തെ മമ്മൂക്കയുടെ മസിലിന് ആരാധകനായി കായികമന്ത്രി; അഭിനന്ദനങ്ങളുമായി ഇ.പി ജയരാജൻ
Last Updated:
അതേസമയം, മമ്മൂട്ടിയെ പുകഴ്ത്തിയ മന്ത്രിയെ ആരാധകരും വെറുതെ വിട്ടില്ല. 'സഖാവിന് ഇതൊക്കെ മാതൃക ആക്കി സ്മാർട്ട് ആയി കൂടെ..?' എന്നാണ് ഒരാൾ ചോദിച്ചത്.
തിരുവനന്തപുരം: കഴിഞ്ഞദിവസം ആയിരുന്നു നടൻ മമ്മൂട്ടി തന്റെ പുതിയ ലുക്ക് സോഷ്യൽമീഡിയയിൽ പങ്കു വച്ചത്. മമ്മൂക്കയുടെ ആരാധകർ പ്രായഭേദമില്ലാതെ ആ പുതിയ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് ചോദിച്ചായിരുന്നു ആരാധകർ ചിത്രം ഏറ്റെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു വർക്ക് ഔട്ടിനിടെയുള്ള ചിത്രം നടൻ പുറത്തുവിട്ടത്.
വീട്ടിലിരുന്ന് ജോലിയാണെന്നും മറ്റ് ജോലികൾ ഒന്നും ഇല്ലാത്തതുകൊണ്ട് വർക് ഔട്ടാണെന്നും ആയിരുന്നു ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. മാസ് ലുക്കിലുള്ള താരത്തിന്റ പടം സിനിമയിലെ യുവതലമുറയും ഏറ്റെടുത്തു. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ പടം വീണ്ടും ഷെയർ ചെയ്തത്.
ഇതിനിടെയാണ് മമ്മൂട്ടിയുടെ മസിലിന്റെ ആരാധകനായി കായികമന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള കുറിപ്പിൽ കോവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടിയെന്ന് അദ്ദേഹം കുറിച്ചു.
advertisement
താരം കഴിഞ്ഞദിവസം പുറത്തുവിട്ട ചിത്രം അതിന് തെളിവാണെന്നും സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്നും മന്ത്രി കുറിച്ചു. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. തന്റെ കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയ മാതൃകയാണ്. കോവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയുമെന്ന് കുറിച്ച മന്ത്രി താരത്തിന് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുകയും ചെയ്തു.
advertisement
അതേസമയം, മമ്മൂട്ടിയെ പുകഴ്ത്തിയ മന്ത്രിയെ ആരാധകരും വെറുതെ വിട്ടില്ല. 'സഖാവിന് ഇതൊക്കെ മാതൃക ആക്കി സ്മാർട്ട് ആയി കൂടെ..?' എന്നാണ് ഒരാൾ ചോദിച്ചത്. മമ്മൂട്ടിക്ക് വീട്ടിൽ ഇരിക്കാം അതുപോലെ അല്ല സാധാരണ ജനങ്ങളെന്ന് മറ്റൊരാൾ മറുപടിയായി കുറിക്കുന്നു. കോടികളുടെ ആസ്തിയുള്ളവർക്ക് എന്തുമാകാമെന്നും ഓരോ ദിവസവും തള്ളിനീക്കാൻ ആളുകൾ പാടുപെടുകയാണെന്നും ആയിരുന്നു മറ്റൊരു കമന്റ്.
മമ്മൂട്ടി കഴിഞ്ഞദിവസം ചിത്രം പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഏറ്റവും ശ്രദ്ധ നേടിയ കമന്റ് ഷറഫുദ്ദീന്റേത് ആയിരുന്നു. 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ' എന്നാണ് യുവതാരം ഷറഫുദ്ദീൻ കമന്റിൽ ചോദിച്ചത്. ടൊവിനോ തോമസ്, രമേഷ് പിഷാരടി, ഗണപതി, റിമി ടോമി, അനു സിത്താര, രജിഷ വിജയൻ, പേർളി മാണി തുടങ്ങി ഒട്ടേറെ താരങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റുകളുമായി എത്തി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2020 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
COVID 19 | കോവിഡ് കാലത്തെ മമ്മൂക്കയുടെ മസിലിന് ആരാധകനായി കായികമന്ത്രി; അഭിനന്ദനങ്ങളുമായി ഇ.പി ജയരാജൻ