'പ്രഭാകരാ' ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല; ക്ഷമ ചോദിച്ച് ദുൽഖർ സൽമാൻ

Last Updated:

Dulquer Salman | ബോഡി ഷെയിമിങ് വിവാദത്തിന് പിന്നാലെ, സിനിമയിൽ സുരേഷ്‌ഗോപിയുടെ കഥാപാത്രം വീട്ടിലെ നായയെ 'പ്രഭാകരാ' എന്നു അഭിസംബോധന ചെയ്യുന്ന രംഗമാണ്  വിവാദമായത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈനില്‍ റിലീസായതിന് പിന്നാലെ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ബോഡി ഷെയിമിങ് വിവാദത്തിന് പിന്നാലെ, സിനിമയിൽ സുരേഷ്‌ഗോപിയുടെ കഥാപാത്രം വീട്ടിലെ നായയെ 'പ്രഭാകരാ' എന്നു അഭിസംബോധന ചെയ്യുന്ന രംഗമാണ്  വിവാദമായിരിക്കുന്നത്. ഈ രംഗം തമിഴ് വംശജരെ അപമാനിക്കാനാണെന്നുള്ള തരത്തിലാണ് ആക്ഷേപം ഉയർന്നത്. വിമർശനം ശക്തമായതോടെ സിനിമയുടെ നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തി.
സുരേഷ് ഗോപിയും നായയും ഉള്‍പ്പെടുന്ന രംഗത്തിലെ തമാശ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ പട്ടണപ്രവേശത്തില്‍ നിന്നും കടമെടുത്തതാണെന്ന് ദുല്‍ഖര്‍ വിശദീകരിക്കുന്നു. 1988ല്‍ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ കരമന ജനാര്‍ദ്ദനന്‍ നായരും തിലകനും തമ്മിലെ സംഭാഷണത്തില്‍ നിന്നുമാണ് ഈ രംഗത്തിലെ തമാശ പിറന്നത്. തമിഴ് ജനതയെ താഴ്ത്തിക്കെട്ടാനൊന്നും ശ്രമിച്ചിട്ടില്ല. വിമര്‍ശനങ്ങളുമായെത്തിയവര്‍ സിനിമ കാണാതെ വെറുതെ വിദ്വേഷം പടര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.
advertisement
വിവാദത്തിന്റെ പേരില്‍ തന്നെയും സംവിധായകന്‍ അനൂപിനെയും മാത്രമല്ല തങ്ങളുടെ കുടുംബത്തെ ഒന്നടങ്കം മോശം വാക്കുകള്‍ വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചവരുമുണ്ടെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു. അത് ഏറെ വേദനിപ്പിച്ചു. ജീവിക്കുന്നവരോ മരിച്ചവരോ ആയ ആരെയും ഈ ചിത്രത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അത് തെറ്റിദ്ധാരണ മാത്രമാണെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു.
BEST PERFORMING STORIES:ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ[NEWS]കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]
ഇതിനിടെ, തമിഴ് നടന്‍ പ്രസന്ന ദുല്‍ഖറിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ് നടനെന്ന നിലയിലും മലയാളം സിനിമകള്‍ കാണുന്ന ആളെന്ന നിലയിലും ദുല്‍ഖറിനോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രസന്ന കുറിക്കുന്നു. പ്രസന്നയുടെ വാക്കുകള്‍ക്ക് ദുല്‍ഖര്‍ നന്ദി അറിയിച്ചിട്ടുണ്ട്.
advertisement
തന്റെ ചിത്രം അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ബോഡി ഷെയ്മിങ് ആണ് ചെയ്തതെന്നുമുള്ള ആരോപണവുമായി നേരത്തെ ഒരു യുവതിയും ചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നു. മന:പൂര്‍വമല്ലെങ്കിലും തെറ്റ് തങ്ങളുടേതാണെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ യുവതിയോടു മാപ്പു ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ 'പ്രഭാകരാ' വിളിയും വിവാദമായത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'പ്രഭാകരാ' ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല; ക്ഷമ ചോദിച്ച് ദുൽഖർ സൽമാൻ
Next Article
advertisement
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ സി.പി.ഐ. എതിർക്കുന്നത് ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണെന്ന് പറഞ്ഞു.

  • പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു.

  • ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

View All
advertisement