ഇന്റർഫേസ് /വാർത്ത /Film / ആഘോഷിക്കാൻ റെഡിയായി ലാലേട്ടൻ, സർപ്രൈസ് തന്ന് ഞെട്ടിച്ച് സുപ്രിയ

ആഘോഷിക്കാൻ റെഡിയായി ലാലേട്ടൻ, സർപ്രൈസ് തന്ന് ഞെട്ടിച്ച് സുപ്രിയ

മോഹൻലാൽ, സുചിത്ര, സുപ്രിയ, പൃഥ്വിരാജ്

മോഹൻലാൽ, സുചിത്ര, സുപ്രിയ, പൃഥ്വിരാജ്

Supriya Menon sprang a surprise for Lucifer celebration | സുപ്രിയ പൃഥ്വിരാജ് ആരും അറിയാതെ ഒരു സർപ്രൈസ് കാത്തുവച്ചിരുന്നു

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ലൂസിഫർ ആഘോഷിക്കാൻ റെഡിയായി നിൽക്കുകയാണ് ലാലേട്ടൻ. ഒപ്പം ഭാര്യ സുചിത്രയും, പൃഥ്വിയും, സുപ്രിയയും, ടൊവിനോയും. അങ്ങനെ അവർ ലൂസിഫറിന്റെ വിജയാഘോഷങ്ങളിലേക്ക്. ഇക്കഴിഞ്ഞ ദിവസം, ലൂസിഫർ റിലീസ് ദിവസം തന്നെ ചിത്രത്തിന് ലഭിച്ച അത്ഭുതാവഹമായ പ്രതികരണത്തിന് ശേഷം സംഘം ആഘോഷങ്ങളിലേക്ക് കടന്നിരുന്നു. എന്നാൽ സുപ്രിയ പൃഥ്വിരാജ് ആരും അറിയാതെ ഒരു സർപ്രൈസ് കാത്തുവച്ചിരുന്നു. മധുരമൂറുന്ന കേക്ക്. ടോപ്പിംഗായി ലൂസിഫറിന്റെ ചിത്രീകരണ നിമിഷങ്ങളിൽ പകർത്തിയ ഫോട്ടോകൾ.

    ഭാര്യയുടെ സ്നേഹ സമ്മാനത്തിന് പൃഥ്വി നന്ദി പറയുന്നുമുണ്ട്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിൻറെ അഭിനയവും, പൃഥ്വിയുടെ സംവിധാനവും, മുരളി ഗോപിയുടെ തിരക്കഥയും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

    First published:

    Tags: Lucifer, Lucifer actress, Lucifer cast, Lucifer characters, Lucifer crew, Lucifer film, Lucifer Malayalam movie, Lucifer Manju Warrier, Lucifer movie review, Lucifer movie songs, Lucifer Murali Gopy, Lucifer Prithviraj, Lucifer thriller movie, Lucifer Tovino Thomas, Lucifer Vivek Oberoi, Supriya Menon, Tovino Thomas