Hunt movie | കാടിനുള്ളിൽ ഷാജി കൈലാസും ഭാവനയും സംഘവും; 'ഹണ്ട്' മേക്കിംഗ് വീഡിയോ

Last Updated:

പൂർണ്ണമായും സസ്പെൻസ്, ഹൊറർ, ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റ മൂഡിനൊപ്പമുള്ള രംഗങ്ങളാണ് വീഡിയോയിൽ ദൃശ്യമാകുന്നത്

മേക്കിംഗ് വീഡിയോയിൽ നിന്നും
മേക്കിംഗ് വീഡിയോയിൽ നിന്നും
ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ (Hunt movie) എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ താരം മുഖ്യമായും അഭിനയിക്കുന്ന സീനുകളുടെ ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കാടിനുള്ളിലും മറ്റുമായി ചിത്രീകരണം പുരോഗമിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവന, അനുമോഹൻ, ഡെയ്ൻ ഡേവിഡ്, ജി. സുരേഷ് കുമാർ, ചന്തു നാഥ് എന്നിവരും ഈ രംഗങ്ങളിൽ അഭിനയരംഗത്തുണ്ട്.
പൂർണ്ണമായും സസ്പെൻസ്, ഹൊറർ, ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റ മൂഡിനൊപ്പമുള്ള രംഗങ്ങളാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഇത്തരമൊരു ചിത്രത്തിൻ്റെ എല്ലാ ഉദ്വേഗതയും നില നിർത്തിയാണ് ഷാജി കൈലാസിൻ്റെ അവതരണവും.
ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നു. ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ‘ഹണ്ട്’ അവതരിപ്പിക്കുന്നത്.
advertisement
അതിഥി രവി, അജ്മൽ അമീർ, രാഹുൽ മാധവ്, ബിജു പപ്പൻ, നന്ദു, രഞ്ജി പണിക്കർ, വിജയകുമാർ, കോട്ടയം നസീർ, ദിവ്യാ നായർ, സുധി പാലക്കാട്, സോനു, എന്നിവരും പ്രധാന അഭിനേതാക്കളാണ്. നിഖിൽ ആനന്ദിൻ്റേതാണ് തിരക്കഥ.
ഭാവനയാണ് ഡോ. കീർത്തിയെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.
advertisement
ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരിനാരായണൻ; സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ, എഡിറ്റിംഗ്‌ – അജാസ് മുഹമ്മദ്, കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി. ശങ്കർ, കോസ്റ്റിയൂം ഡിസൈൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി; പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഹരി തിരുമല.
ജയലക്ഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉർവശി തീയേറ്റേഴ്സ് ഇന ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
advertisement
Summary: The Malayalam film Hunt is actor Bhavana’s second in a sequence of comeback roles. The movie, which was directed by Shaji Kailas, is now being filmed in Palakkad and the surrounding region. The core of the film is a suspense, horror, and thriller in which Bhavana plays the part of Dr. Keerthy, a PG resident doctor
മലയാളം വാർത്തകൾ/ വാർത്ത/Film/
Hunt movie | കാടിനുള്ളിൽ ഷാജി കൈലാസും ഭാവനയും സംഘവും; 'ഹണ്ട്' മേക്കിംഗ് വീഡിയോ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement