Kaapa teaser | 'ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെയെത്തിയത്'; തീപാറും ടീസറുമായി പൃഥ്വിരാജിന്റെ 'കാപ്പ'
- Published by:user_57
- news18-malayalam
Last Updated:
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം
തീപാറുന്ന ടീസറുമായി പൃഥ്വിരാജ് സുകുമാരന്റെ (Prithviraj Sukumaran) ‘കാപ്പ’ (Kaapa). പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
രണ്ട് കാലഘട്ടങ്ങളിലായി പറഞ്ഞു പോകുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ കൊട്ട മധുവിന്റെ ലോക്കൽ ഗുണ്ടയായുള്ള ആദ്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്തിരുന്നു. താടി ട്രിം ചെയ്ത് ടൈറ്റ് ഷർട്ടുമായി ബുള്ളറ്റിൽ ഇരിക്കുന്ന കിടിലൻ ലുക്കിൽ ആണ് മധുസൂദനൻ എന്ന കൊട്ട മധുവായി പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററിലെത്തും.
The wait is over!!!!#KAAPA teaser is here! 💥https://t.co/XGBcDSbbQ5
See you in cinemas this Christmas! #shajikailas @Aparnabala2 #asifali #annaben @jomontjohn #JinuVAbhraham #dolwinkuriakose #dileeshkarunakaran @saregamaglobal @YoodleeFilms @saregamamalayalam pic.twitter.com/m2VS5JLYmC
— Prithviraj Sukumaran (@PrithviOfficial) October 16, 2022
advertisement
ജി.ആർ. ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലിരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ സഹകരണത്തിൽ ജിനു എബ്രഹാം ഡോൾവിൻ കുര്യക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റേഴ്സ് ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’.
advertisement
പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോമോൻ ടി. ജോൺ ചായഗ്രഹണം നിർവഹിക്കുന്നു, എഡിറ്റർ – ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ചു ജെ., വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – സജി കാട്ടാക്കട, അസോസിയേറ്റ് ഡയറക്ടർ – മനു സുധാകരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – റിന്നി ദിവാകരൻ,
advertisement
സ്റ്റിൽസ് – ഹരി തിരുമല, പ്രമോഷൻ – പൊഫക്ഷിയോ, ഡിസൈനുകൾ – ഫോറസ്റ്റ് ഓൾ വെതർ
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന റിലീസ് അൽഫോൺസ് പുത്രന്റെ ഗോൾഡാണ്, നയൻതാരയാണ് നായിക. സെപ്തംബർ 8ന് ചിത്രം തിയേറ്ററുകളിൽ എത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും സിനിമയുടെ പല ജോലികളും പൂർത്തീകരിച്ചിരുന്നില്ല. നിർമ്മാതാക്കൾ ഇതുവരെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചിത്രം ഓണത്തിന് റിലീസ് ചെയ്യുക എന്നത് തിയേറ്റർ എക്‌സിബിറ്റേഴ്‌സിന്റെ നിർദ്ദേശമാണെന്നും സിജിഐ, സംഗീതം, കളറിംഗ് എന്നിവയിൽ കുറച്ച് ജോലികൾ അവശേഷിക്കുന്നുണ്ടെന്നും അൽഫോൺസ് അടുത്തിടെ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2022 7:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaapa teaser | 'ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെയെത്തിയത്'; തീപാറും ടീസറുമായി പൃഥ്വിരാജിന്റെ 'കാപ്പ'