advertisement

Suraj Venjaramoodu | സുരാജ് വെഞ്ഞാറമൂടിന്റെ 'മദനോത്സവം' വിഷുവിന്; രസകരമായ ടീസർ പുറത്തിറങ്ങി

Last Updated:

ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥയും സംഭാഷണവുമെഴുതുന്നു

മദനോത്സവം
മദനോത്സവം
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ സൈന മൂവീസിലൂടെ റിലീസായി.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് ‘മദനോത്സവം’.
advertisement
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ് കെ., പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, എഡിറ്റർ- വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, കല- കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ., മേക്കപ്പ്- ആർ.ജി. വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടർ- അജിത് ചന്ദ്ര, രാകേഷ് ഉഷാർ, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ- അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ലിബിൻ വർഗ്ഗീസ്.
advertisement
കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Suraj Venjaramoodu | സുരാജ് വെഞ്ഞാറമൂടിന്റെ 'മദനോത്സവം' വിഷുവിന്; രസകരമായ ടീസർ പുറത്തിറങ്ങി
Next Article
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement