Vaathil teaser | ഒരു കുടുംബചിത്രവുമായി വിനയ് ഫോർട്ട്, അനു സിതാര; 'വാതിൽ' ടീസർ

Last Updated:

ഓണക്കാലത്ത് കുടുംബസമേതം കാണാൻ 'വാതിൽ' ഓഗസ്റ്റ് 31ന്

വാതിൽ ടീസർ
വാതിൽ ടീസർ
വിനയ് ഫോര്‍ട്ട് (Vinay Forrt), കൃഷ്ണ ശങ്കര്‍ (Krishna Sankar), അനു സിത്താര (Anu Sithara), മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ റിലീസായി.
ഓണക്കാലത്ത് കുടുംബസമേതം കാണാൻ ‘വാതിൽ’ ഓഗസ്റ്റ് 31ന് സിനി ലൈൻ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു.
സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബെെജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു.
ഷംനാദ് ഷബീര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
advertisement
എഡിറ്റര്‍- ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി; കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ – റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പി.ആർ.ഒ.-എ.എസ്. ദിനേശ്.
advertisement
Summary: Malayalam movie Vaathil is a family drama featuring Vinay Forrt and Anu Sithara in the lead roles. Second teaser from the film stands true to the promise of being a movie catering to family audience
മലയാളം വാർത്തകൾ/ വാർത്ത/Film/
Vaathil teaser | ഒരു കുടുംബചിത്രവുമായി വിനയ് ഫോർട്ട്, അനു സിതാര; 'വാതിൽ' ടീസർ
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement