The Kerala Story | നിർമാതാവിനെ കണ്ടെത്താൻ വേണ്ടിവന്നത് ഏഴ് വർഷങ്ങൾ: 'ദി കേരള സ്റ്റോറി' സംവിധായകൻ സുദീപ്തോ സെൻ
- Published by:user_57
- news18-malayalam
Last Updated:
ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം ഇതിനോടകം 200 കോടി പിന്നിട്ടു
അടുത്തിടെ പുറത്തിറങ്ങിയ ബോക്സോഫീസ് ഹിറ്റ് ചിത്രം ‘ദി കേരള സ്റ്റോറി’ (The Kerala Story) പാൻഡെമിക്കിന് ശേഷമുള്ള ഏറ്റവും മഹത്തായ വിജയങ്ങളിലൊന്നാണ്. ചിത്രം ലോകമെമ്പാടും പ്രചാരം നേടുമ്പോൾ, ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ, തിരക്കഥയിലെ സാധ്യതകൾ കണ്ട വിപുൽ അമൃത്‌ലാൽ ഷായെ കാണുന്നതുവരെ ഏഴ് വർഷത്തോളം നിർമ്മാതാവിനെ തിരയേണ്ടി വന്ന കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
“ഏഴു വർഷത്തെ നീണ്ട അന്വേഷണത്തിനൊടുവിൽ, മറ്റാരും വിശ്വാസം അർപ്പിക്കാതെ വന്നപ്പോൾ ‘ദി കേരളാ സ്റ്റോറി’യിൽ സാധ്യതകൾ കണ്ടത് നിർമ്മാതാവ് എന്ന നിലയിലുള്ള വിപുൽ അമൃത്‌ലാൽ ഷായുടെ പ്രാവീണ്യമാണ്. ഷായുടെ വിശ്വാസത്തിന്റെ ഫലങ്ങൾ കാണുന്നതിൽ ഞാൻ സന്തോഷവാനാണ്. ഈ ബോക്സ് ഓഫീസ് വിജയം അതിന്റെ അനന്തരഫലമാണ്. ‘ദി കേരള സ്റ്റോറി’ പോലെയുള്ള അസാധാരണമായ ഒരു യഥാർത്ഥ ജീവിത കഥയുടെ കാര്യം വരുമ്പോൾ, പണം നിക്ഷേപിക്കാൻ വിപുലിനെപ്പോലെ ഒരു റിസ്ക് എടുക്കുന്നയാളെ വേണം. ഇത് എല്ലാ നിർമ്മാതാക്കലക്കും സാധ്യമല്ല. വിപുൽ അമൃത്‌ലാൽ ഷായെപ്പോലെ ധീരനും ധൈര്യശാലിയുമായ ഒരാൾക്ക് മാത്രമേ അത് നടപ്പിലാക്കാൻ കഴിയൂ,” സുദീപ്തോ സെൻ പറയുന്നു.
advertisement
മെയ് 5 ന് പുറത്തിറങ്ങിയ ദി കേരള സ്റ്റോറി, കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിലേക്ക് (ഐഎസ്ഐഎസ്) കടത്തുകയും ചെയ്യുന്ന കഥകളെ ചുറ്റിപ്പറ്റിയാണ്. ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം ഇതിനോടകം 200 കോടി പിന്നിട്ടു.
കേരള സ്റ്റോറി ഉടൻ തന്നെ OTT-യിൽ പ്രീമിയർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നിരുന്നാലും, നിർമ്മാതാക്കൾ റിപ്പോർട്ടുകൾ നിരസിക്കുകയും ചിത്രത്തിന്റെ OTT റിലീസിനായി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം സംബന്ധിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. “കേരള സ്റ്റോറി നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസിനായി OTT പങ്കാളിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മറിച്ചുള്ള എല്ലാ വാർത്തകളും തികച്ചും വ്യാജമാണ്,” സൺഷൈൻ പിക്ചേഴ്സിന്റെ വക്താവ് പറഞ്ഞു.
advertisement
വിപുൽ അമൃത്‌ലാൽ ഷായുടെ ഉടമസ്ഥതയിലുള്ള സൺഷൈൻ പിക്‌ചേഴ്‌സാണ് കേരള സ്റ്റോറിയുടെ നിർമാണവും വിതരണവും. യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവർക്കൊപ്പം അദാ ശർമ്മയാണ് അഭിനേതാക്കളെ നയിക്കുന്നത്. ആഷിൻ എ. ഷാ സഹനിർമ്മാതാവും സുദീപ്തോ സെൻ സംവിധാനവും നിർവ്വഹിക്കുന്നു.
Summary: Director of the movie The Kerala Story says he went in search of a producer for seven years until he zeroed in on Vipul Amrutlal Shah. He says, he invested lot of trust in the narrative, that went on to become a 200 crore massive hit of the year
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 02, 2023 7:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story | നിർമാതാവിനെ കണ്ടെത്താൻ വേണ്ടിവന്നത് ഏഴ് വർഷങ്ങൾ: 'ദി കേരള സ്റ്റോറി' സംവിധായകൻ സുദീപ്തോ സെൻ