Tholvi FC movie | ഷറഫുദ്ദീൻ, ജോണി ആന്റണി; 'തോൽവി F.C.'ക്ക് തുടക്കം
- Published by:user_57
- news18-malayalam
Last Updated:
ഷറഫുദ്ദീൻ, ജോണി ആന്റണി, ജോർജ്ജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു
ഷറഫുദ്ദീൻ, ജോണി ആന്റണി, ജോർജ്ജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജോർജ്ജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തോൽവി F.C.' (Tholvi FC) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചിങ്ങം രണ്ടിന്, എറണാകുളം ഭാരത മാതാ കോളേജിൽ വെച്ച് നടന്നു.
നേഷൻ വൈഡ് പിക്ച്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് നിർമ്മിക്കുന്ന ഈ ഫാമിലി ഡ്രാമ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം പ്രകാശ് എം.എസ്. നിർവ്വഹിക്കുന്നു.
വിശാഖ് നായർ, അൽത്താഫ് സലീം, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലതാരങ്ങളായ എവിൻ, കെവിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോ പ്രൊഡ്യൂസേഴ്സ്- ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന,ബിനോയ് മന്നത്താനിൽ; ലൈൻ പ്രൊഡ്യൂസർ-പ്രണവ് പി. പിള്ള, പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി. മണക്കാട്, കല- ആഷിഖ് എസ്., ശ്രീകാന്ത് കിഷോർ, മേക്കപ്പ്- രഞ്ജു കോലഞ്ചേരി, കോസ്റ്റ്യൂം- ഗായത്രി കിഷോർ, സ്റ്റിൽസ്- അമൽ സി., ഫസ്റ്റ് ലുക്ക് പോസ്റ്റർ- ശ്യാം സി. ഷാജി, എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ- ലാൽ കൃഷ്ണ, ഗാനരചന-വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, ലിജിൻ തോമസ്സ്, സൗണ്ട് ഡിസൈനർ- ധനുഷ് നായനാർ, നൃത്തം- അനഘ, ഋഷി, അസിസ്റ്റന്റ് ഡയറക്ടർ- ഹരികൃഷ്ണൻ കെ.ആർ., ആകാശ് എ.ആർ., ചേതൻ സിദ്ധു ജയൻ, ജോർജ്ജ് ഡെന്നി പെരെപ്പാടൻ, അഖിൽ എസ്. കൊട്ടറ, പ്രൊമോഷണൽ കണ്ടന്റ്-നന്ദു മനോജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Also read: Kudukku 2025 | ദുർഗ്ഗ കൃഷ്ണയുടെ 'കുടുക്ക് 2025' ഓഗസ്റ്റ് മാസം റിലീസിന്
കാലം മാറുന്നതോടെ എല്ലാ രംഗത്തും മാറ്റങ്ങൾ കടന്നു വരുന്നു. പുതിയ പുതിയ കണ്ടു പിടുത്തങ്ങളും ഉണ്ടാകുന്നു. ഈ കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് 'കുടുക്ക് 2025' (Kudukku 2025) എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
എസ്.വി. കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. കുറച്ചു സാധാരണക്കാരായ മനുഷ്യരിലൂടെ ഈ വിഷയം പ്രേഷകരിലേക്ക് എത്തിക്കുവാനാണ് സംവിധായകനായ ബിലഹരിയുടെ ശ്രമം.
advertisement
മാരൻ എന്ന ചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുമുള്ള ചിലരുടെ ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യ ജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഒരു ഘട്ടത്തിൽ മിസ്റ്ററി തില്ലറിലേക്കു മാറുകയും.
Summary: Tholvi FC movie starring Shrafudeen and Johny Antony begins
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2022 3:14 PM IST