• HOME
 • »
 • NEWS
 • »
 • film
 • »
 • Thallumala | സ്റ്റൈലിഷ് ലുക്കിൽ ടൊവിനോയും കല്യാണിയും; 'തല്ലുമാല'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

Thallumala | സ്റ്റൈലിഷ് ലുക്കിൽ ടൊവിനോയും കല്യാണിയും; 'തല്ലുമാല'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

Tovino and Kalyani appear in stylish look for Thallumaala song | ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'

തല്ലുമാല

തല്ലുമാല

 • Share this:
  ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ (Kalyani Priyadarshan) എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാലയിലെ' (Thallumala) ആദ്യഗാനം റിലീസ് ചെയ്തു. വിഷ്ണു വിജയ് സംഗീതം നൽകിയ ഈ പെപ്പി ഗാനം വിഷ്ണു വിജയും, ഇർഫാന ഹമീദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അറബിക് - മലയാളം ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മു.രി. റാപ്പ് വരികൾ ഇർഫാന ഹമീദ് എഴുതിയിരിക്കുന്നു.

  ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

  വിതരണം - സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.  "ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് 'തല്ലുമാല'. ഖാലിദിന്റെ മുൻ ചിത്രങ്ങളായ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റർടെയ്‌നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്‌സിൻ്റെ മുൻ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയിൽ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് 'തല്ലുമാല',” ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞതിങ്ങനെ.

  കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്.

  ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും.

  കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രീം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ.എസ്. ദിനേശ്, പോസ്റ്റർ - ഓൾഡ്മങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പറ്റ് മീഡിയ.

  Summary: New song from the movie Thallumala featuring Tovino Thomas and Kalyani Priyadarshan got released. Directed by Khalid Rahman, Thallumala features the life of a young man from his college days till his 30s
  Published by:user_57
  First published: