• HOME
  • »
  • NEWS
  • »
  • film
  • »
  • Enkilum Chandrike | സുമലത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ചർച്ചാവിഷയം; 'എങ്കിലും ചന്ദ്രികേ' ട്രെയ്‌ലറിൽ രസകരമായ നിമിഷങ്ങൾ

Enkilum Chandrike | സുമലത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ചർച്ചാവിഷയം; 'എങ്കിലും ചന്ദ്രികേ' ട്രെയ്‌ലറിൽ രസകരമായ നിമിഷങ്ങൾ

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ഒരു വിവാഹത്തിൻ്റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കരണമായ മലയാള ചിത്രം ‘എങ്കിലും ചന്ദ്രികേ’ (Enkilum Chandrike) ട്രെയ്‌ലർ പുറത്തിറങ്ങി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ പ്രധാന ഘടകമായ വിവാഹത്തിൻ്റെ വിഷയങ്ങൾക്കാണ് ട്രെയ്‌ലർ പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് രണ്ടുമിനിറ്റിലധികം വരുന്ന ട്രെയ്‌ലറിൽ നിന്നും മനസ്സിലാക്കാം. ആ മൂഡ് നില നിർത്തിയിരിക്കുന്നു.

    മലബാറിന്റെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്ക്കാരവും, കീഴ്വഴക്കങ്ങളും ഒക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രധാനമായും മൂന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ.

    അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ – ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ നാരായണൻ; ഗാനങ്ങൾ – വിനായക് ശശികുമാർ, സംഗീതം – ഇഫ്തി, ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് – ലിജോ പോൾ, മേക്കപ്പ് – സുധി, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ,
    കലാസംവിധാനം – ത്യാഗു, പ്രൊഡക്ഷൻ മാനേജർ – കല്ലാർ അനിൽ,
    പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.

    ഫെബ്രുവരി 10ന് ചിത്രം പ്രദർശനത്തിനെത്തുന്നു.

    Summary: Enkilum Chandrike movie trailer was released on YouTube. The film is scheduled to reach big screens on February 10, 2023. The film, from Vijay Babu’s production company, stars Suraj Venjaramoodu, Basil Joseph, Saiju Kurup, Niranjana Anoop, and Thanvi Ram, among others. The trailer begins with a scene in which some friends are seen talking about an upcoming wedding in their village 

    Published by:user_57
    First published: