Valatty trailer | ഒരു പൂവൻകോഴി, 11 നായകൾ; മലയാളത്തിലെ വേറിട്ട ചിത്രമായ 'വാലാട്ടി'യുടെ ട്രെയ്‌ലർ

Last Updated:

പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിൻ്റെ അവതരണം

വാലാട്ടി
വാലാട്ടി
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിൻ്റെ അവതരണം. മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. വലിയ സാഹസം തന്നെയായിരുന്നു ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറഞ്ഞു. “ഇത്തരമൊരു ചിത്രം നിർമിക്കാനും ചിത്രത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി ചിത്രീകരണ സമയത്തും പിന്നിടുള്ള പോസ്റ്റ് പ്രൊഡക്ഷനിലുമെല്ലാം വിജയ് ബാബു സാർ ഒപ്പം നിന്നു. അദ്ദേഹത്തിൻ്റെ പ്രോത്സാഹനവും, സഹകരണവുമായിരുന്നു എപ്പോഴും പ്രചോദനം. ഇതൊരു ചലഞ്ചിംഗ് മൂവി തന്നെ ആയിരിക്കുമെന്നാണ് വിജയ് ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചത്.”
75 ദിവസത്തെ ചിത്രീകരണവും ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നു. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ കാതലായ വിഷയം. മനുഷ്യരുടെ വികാരവിചാരങ്ങളാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ നർമത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.
advertisement
അഞ്ച് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക. ജൂലൈ 14ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കുമിത്.
advertisement
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം. അതാരെല്ലാം എന്നത് സസ്പെൻസ് ആണ്. ഛായാഗ്രഹണം – വിഷ്ണു പണിക്കർ, എഡിറ്റിംഗ്‌ – അയൂബ് ഖാൻ, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, എക്സികുട്ടീവ് പ്രൊഡ്യുസർ – വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Valatty is a Malayalam movie presenting animals as its main characters. The film produced by Vijay Babu dropped an all-exciting trailer
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Valatty trailer | ഒരു പൂവൻകോഴി, 11 നായകൾ; മലയാളത്തിലെ വേറിട്ട ചിത്രമായ 'വാലാട്ടി'യുടെ ട്രെയ്‌ലർ
Next Article
advertisement
'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്
'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന
  • ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇപ്പോഴില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന ചർച്ചയാകുന്നു

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയാനാവില്ലെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമർശിക്കുന്നവർ അതിനെ ആഴത്തിൽ പഠിക്കണമെന്ന് കാരക്കുന്ന് അഭ്യർത്ഥിച്ചു

View All
advertisement