• HOME
 • »
 • NEWS
 • »
 • film
 • »
 • Thetta trailer | ഒരു കഥയിലെ നാലുഭാഗങ്ങൾ; മലയാള ചിത്രം 'തേറ്റയുടെ' ട്രെയ്‌ലർ പുറത്തിറങ്ങി

Thetta trailer | ഒരു കഥയിലെ നാലുഭാഗങ്ങൾ; മലയാള ചിത്രം 'തേറ്റയുടെ' ട്രെയ്‌ലർ പുറത്തിറങ്ങി

അമീര്‍ നിയാസ്, എം.ബി. പത്മകുമാര്‍, ശരത് വിക്രം, അജീഷ പ്രഭാകര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

തേറ്റ

തേറ്റ

 • Share this:
  അമീര്‍ നിയാസ്, എം.ബി. പത്മകുമാര്‍, ശരത് വിക്രം, അജീഷ പ്രഭാകര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന 'തേറ്റ' (Thetta movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

  പള്ളിക്കാട്ടില്‍ പ്രൊഡക്ഷൻസ്, ത്രീ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍ ബിനോഷ് ഗോപി, റെനീഷ് യൂസഫ് എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'തേറ്റ'എന്ന ചിത്രത്തിന് 'ദി ബ്ലഡി ടാസ്‌ക് 'എന്നാണ് ടാഗ്‌ലൈന്‍.

  കഥ- റെനീഷ് യൂസഫ്, തിരക്കഥ- അരവിന്ദ് പ്രീത, ഛായാഗ്രഹണം- ഫാസ് അലി, സംഗീതം- അരുണ്‍ രാജ്, എഡിറ്റര്‍- കിരണ്‍ വിജയ്, കലാസംവിധാനം- റംസാല്‍ അസീസ്, വി.എഫ്.എക്സ്.- തൗഫീക്ക്, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, സൗണ്ട് ഇഫക്റ്റ്- മിഥുന്‍ മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യം- ഷാനു എ.എം. ആന്റ് റെംഷാദ്‌ യൂസഫ്, മേക്കപ്പ്-സനീഫ് ഇടവ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഹരിപ്രസാദ് വി.കെ., അല്‍താഫ് അക്ബര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജംഷീര്‍ മജീദ്, സൂരജ് പ്രഭ, സ്റ്റില്‍- കിച്ചു സാജു, ജാക്‌സൻ, ടൈറ്റില്‍- വി.ഡി. ഡിസൈന്‍സ്, ഡിസൈന്‍- ബെൻസ് കഫെ, ട്രെയിലര്‍ കട്ട്‌സ്, സൗണ്ട് ആന്റ്
  മ്യൂസിക്- മിഥുന്‍ മുരളി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഇവിടെയാണ്; പോസ്റ്റുമായി വിനീത് ശ്രീനിവാസൻ

  പ്രണയിക്കുന്നവർക്കും, പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും നഷ്‌ടപ്രണയമുള്ളവർക്കും ഒരുപോലെ മനസ്സിന്റെ ആഴങ്ങളിൽ സ്പർശിച്ച ചിത്രമാണ് 'ഹൃദയം' (Hridayam). അരുണും, ദർശനയും, നിത്യയും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ മലയാളികളെ കീഴടക്കിയിരിക്കുന്നു. എന്നാൽ ഗവിയും മീശപ്പുലിമലയും തിരക്കിപ്പോയ മലയാളി പ്രേക്ഷകർ ഇവിടെയും ഒരു ഇഷ്‌ട സ്ഥലം കണ്ടെത്തി. അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന ഇടമാണ് പലരുടെയും കണ്ണിലുടക്കിയത്. ആ സ്ഥലത്തെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെ പോസ്റ്റ് ഇട്ടിരിക്കുന്നു.

  ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്,' വിനീത് കുറിച്ചു.

  Summary: Trailer of Malayalam movie Thetta released on YouTube
  Published by:user_57
  First published: