Unni Mukundan | പിറന്നാൾ ദിവസം 'ജയ് ഗണേഷ്' അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദൻ; ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം
- Published by:user_57
- news18-malayalam
Last Updated:
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തുന്നു
നടൻ ഉണ്ണി മുകുന്ദനും (Unni Mukundan) സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar) ആദ്യമായി കൈകോർക്കുന്ന മലയാള ചിത്രം ‘ജയ് ഗണേഷ്’ (Jai Ganesh) ഷൂട്ടിങ് ആരംഭിക്കുന്ന തിയതി പുറത്തുവിട്ടു നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ പിറന്നാൾ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. നേരത്തെ നവംബർ മാസം ഒന്നാം തിയതി ആരംഭിക്കും എന്നായിരുന്നു അപ്ഡേറ്റ് എങ്കിൽ, തിയതിയിൽ ചെറിയൊരു മാറ്റമുണ്ട്. നവംബർ മാസം പത്തിനാണ് ചിത്രീകരണം ആരംഭിക്കുക.
ഉണ്ണി മുകുന്ദൻ ഫിലിംസും ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമിക്കുക. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ വരാനിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തുന്നു.
ഈ വിവരം ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അറിയിച്ചത്. ഒട്ടേറെപ്പേർ ഉണ്ണിക്ക് ആശംസയുമായെത്തി.
advertisement
Summary: Actor Unni Mukundan movie Jai Ganesh is set to start shooting on November 10, 2023. Earlier, it was proposed to start on November 1, Kerala Piravi day. This is the first time Unni Mukundan is collaborating with director Ranjith Sankar for a film. An update was dropped on the official Instagram page of Unni Mukundan on his birthday which falls on September 22, 2023
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 22, 2023 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan | പിറന്നാൾ ദിവസം 'ജയ് ഗണേഷ്' അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദൻ; ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം