Malikapuram | കുഞ്ഞ് മാളികപ്പുറത്തിന്റെ സൂപ്പർ ഹീറോ അയ്യപ്പൻ; ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം'
- Published by:user_57
- news18-malayalam
Last Updated:
Unni Mukundan movie Malikapuram is about a little female Ayyappa devotee | ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ
ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 'മാളികപ്പുറം' (Malikapuram) ഷൂട്ടിംഗ് ആരംഭിച്ചു. മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു.
എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് 'മാളികപ്പുറം' എന്ന ചിത്രം പറയുന്നത്. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. എസ്. സുദർശൻ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ എന്നിവർ ചിത്രത്തിന്റെ പൂജാവേളയിൽ പങ്കെടുത്തു.
advertisement
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് ചെയ്യുന്നത്.
പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ (ടൈറ്റിൽ ക്യാരക്ടർ) ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സിനിമകളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ നിർവഹിക്കുന്നു.
സംഗീതം, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, വരികൾ- സന്തോഷ് വർമ്മ, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- കനൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ- ഷംസു സെയ്‌ബ, അസോസിയേറ്റ് ഡയറക്ടർ- ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ്- രാഹുൽ ടി., പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ വി., പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ.
advertisement
Summary: Unni Mukundan movie Malikapuram is about a little female Ayyappa devotee
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 14, 2022 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Malikapuram | കുഞ്ഞ് മാളികപ്പുറത്തിന്റെ സൂപ്പർ ഹീറോ അയ്യപ്പൻ; ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം'









