ഇന്റർഫേസ് /വാർത്ത /Film / Malikapuram | ഇനി 'മാളികപ്പുറം'; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Malikapuram | ഇനി 'മാളികപ്പുറം'; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ഉണ്ണി മുകുന്ദൻ, മാളികപ്പുറം

ഉണ്ണി മുകുന്ദൻ, മാളികപ്പുറം

ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ദേവാനന്ദ, ശ്രീപത്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ

  • Share this:

വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടുകയും മേളകളിൽ ശ്രദ്ധ നേടുകയും ചെയ്ത 'മേപ്പടിയാൻ' സിനിമയ്ക്ക് ശേഷം വീണ്ടുമൊരു ഫാമിലി ത്രില്ലർ ചിത്രവുമായി ഉണ്ണി മുകുന്ദൻ (Unni Mukundan). 'മാളികപ്പുറം' (Malikapuram) എന്ന സിനിമയുടെ പൂജ സെപ്റ്റംബർ 12ന് നടന്നു.

ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ദേവാനന്ദ, ശ്രീപത്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ. വിഷ്ണു ശശിശങ്കർ ആണ് സംവിധാനം. ആൻ മെഗാ മീഡിയ, മാമാങ്കം സിനിമയുടെ നിർമ്മാതാക്കളായ കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന- അഭിലാഷ് പിള്ള.

'ഒരുപാട് കാലമായി സിനിമയായി കാണണമെന്നാഗ്രഹിച്ച ചിത്രം ഇന്ന് തുടങ്ങുകയാണ്. എനിക്ക് ഏറെ പ്രിയങ്കരനായ സംവിധായകൻ ശശി ശങ്കറിൻ്റെ മകൻ വിഷ്ണു ശശി ശങ്കർ സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം. ദീർഘകാലമായി വിഷ്ണുവും അഭിലാഷും ആഗ്രഹിക്കുന്ന കാര്യമായിരുന്നു ഈ ചിത്രം. അതിന് ഇന്ന് സാഫല്യം. കൂടെ നിന്ന നിർമാതാക്കളായ പ്രിയപ്പെട്ട വേണുകുന്നപ്പിള്ളിക്കും ആൻ്റോ ജോസഫിനും ഹൃദയം നിറഞ്ഞ നന്ദി' സിനിമയ്ക്ക് ആശംസയുമായി നിർമ്മാതാവ് ബാദുഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View this post on Instagram


A post shared by N.M. Badusha (@badushanm)ഡിഒപി: വിഷ്ണു നാരായണൻ, സംഗീതം: രഞ്ജിൻ രാജ്, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ വി., പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ.

അടുത്തിടെയാണ് ഉണ്ണി മുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രമായ 'ബ്രൂസ് ലീ'യുടെ പ്രഖ്യാപനമുണ്ടായത്.

സൂപ്പർ താരപരിവേഷത്തിന് ഏറ്റവും അനുയോജ്യമായ

ഒരു കഥാപാത്രമായിരിക്കും 'ബ്രൂസ് ലീ'.

ആക്ഷൻ രംഗങ്ങളിൽ ലോകമെമ്പാടും ജനങ്ങൾ ഹീറോ ആയി കാണുന്ന ബ്രൂസ് ലീയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇൻഡ്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. 'EVERY ACTION HAS CONSEQUENCES' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുക.

ഉണ്ണി മുകുന്ദനെ നായകനാക്കി മല്ലു സിംഗ് ഒരുക്കി 12 വർഷങ്ങൾക്കു ശേഷമാണ് ഒന്നിച്ചൊരു ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ മാത്രമേ അഭിനയിക്കുന്നുള്ളൂ.

Summary: Unni Mukundan announced his new movie Malikapuram, expected to be an engaging family thriller. Pooja was held on September 12, 2022

First published:

Tags: Malikapuram movie, Saiju Kurup, Unni Mukundan