Kavalan | റിലീസ് ചെയ്തിട്ട് 11 വർഷം; വിജയ് ചിത്രം 'കാവലൻ' റീ-റിലീസ് ഫെബ്രുവരിയിൽ

Last Updated:

2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്

കാവലൻ
കാവലൻ
ഇളയദളപതി വിജയിയുടെ (Ilayathalkapathy Vijay) സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ (Kavalan) റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാർ.
സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡി​ഗാർഡ്’ന്റെ തമിഴ് റീമേക്കാണ് ‘കാവലൻ’. ദിലീപും നയൻതാരയും ജോ‍ഡികളായെത്തിയ ‘ബോഡി​ഗാർഡ്’ വലിയ രീതിയിൽ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ‘ബോഡി​ഗാർഡ്’ മലയാളം ജോണി സാ​ഗരികയും തമിഴ് പതിപ്പായ ‘കാവലൻ’ സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ ഏരിയകളിൽ സാൻഹ ആർട്സ് റിലീസും തിരുവനന്തപുരത്ത് എസ്.എം.കെ റിലീസും ചിത്രം പ്രദർശനത്തിനെത്തിക്കും. വാർത്താപ്രചരണം- പി. ശിവപ്രസാദ്.
advertisement
Summary: In February 2023, Kavalan, a film with Ilayathalapathy Vijay, Asin, and Mitra Kurien in the lead, will receive a second theatrical release. Kavalan is a remake of the Malayalam film Bodyguard directed by Siddhique. The Malayalam version, which had actors Dileep and Nayanthara in the lead parts, was a huge commercial success
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kavalan | റിലീസ് ചെയ്തിട്ട് 11 വർഷം; വിജയ് ചിത്രം 'കാവലൻ' റീ-റിലീസ് ഫെബ്രുവരിയിൽ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement