കുട്ടിക്ക് മലയാളം അറിയില്ല, പക്ഷെ ഇതെന്താണ്? ജയസൂര്യയുടെ പോസ്റ്റ് വൈറൽ
Last Updated:
സംസാരത്തിന്റെ താളം ഒന്ന് കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് ജയസൂര്യ തിരഞ്ഞെടുത്തതെന്ന് വ്യക്തം
തൻ്റെ ഫേസ്ബുക് വാളിലെ ഏറ്റവും പുതിയ പോസ്റ്റ് എന്താണെന്ന് ജയസൂര്യക്ക് തന്നെ മനസ്സിലായിട്ടില്ല. 36 സെക്കൻഡിൽ ഈ യുവതി അവതരിപ്പിക്കുന്ന വാർത്തയിൽ പറയുന്നതെന്താവും? ഭാഷയെന്തെന്നോ, രാജ്യമേതെന്നോ ഒരു പിടിയുമില്ല. സംസാരത്തിന്റെ താളം ഒന്ന് കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് ജയസൂര്യ തിരഞ്ഞെടുത്തതെന്ന് വ്യക്തം. അതിനേക്കാളും രസമാണ് പോസ്റ്റിട്ട് മണിക്കൂർ ഒന്ന് തികയും മുൻപേ അതിനു താഴെ വന്ന ആരാധകരുടെ കമെന്റുകൾ.
"കാര്യം മനസ്സിലായില്ലേ ജയേട്ട... നിങ്ങൾക്ക് അവരുടെ നാട്ടിൽ നാഷണൽ അവാർഡ് കിട്ടിയെന്നാണ് ആ അക്ക പറഞ്ഞത്... അത് എത്രയും പെട്ടെന്ന് ചെന്ന് വങ്ങാണമെന്ന്..."
"ചേട്ടന്റെ കത്ത് ഇതുവരെ വന്നില്ല
രാവിലെ മുറ്റമടിക്കാൻ പോയപ്പോ കുഷൻ വച്ച നല്ല നാല് കസേര കിടക്കണ കണ്ടു..
അതു ചേട്ടൻ അബുദാബിയിൽ നിന്ന് അയച്ചതാണെന്ന് മനസിലായ്..
അടുത്ത പള്ളിയിൽ ബാങ്ക് വിളി കേട്ടു..
അപ്പോഴേക്കും മോൻ കുർക്കുറെയും വാങ്ങിവന്നു..
അതു കറമുറെ അവൻ തിന്നപ്പോ.. അതിൽ വിഷമാണെന്ന് ഞാൻ പറഞ്ഞു..
advertisement
കേട്ടു നിന്ന ഉറുമീസും അതു തന്നെ പറഞ്ഞു"
"എന്നാലും അവൾ ജയേട്ടനെ ഇങ്ങനെ ഒന്നും പറയാൻ പാടില്ലാർന്നു.. ഒന്നില്ലേലും ജയേട്ടൻ ഇത്രേം വല്ല്യ ഫിലിം സ്റ്റാർ അല്ലെ.."
2018 ഡിസംബറിൽ പുറത്തു വന്ന പ്രേതം 2 ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ഷാജിപാപ്പന്റെ കഥ പറഞ്ഞ ആട്, ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസും ജയസൂര്യയും ഒന്നിക്കുന്ന ടർബോ പീറ്റർ എന്ന കോമഡി ചിത്രം ഒരുങ്ങുന്നുണ്ട്. ആടിന്റെ മൂന്നാം ഭാഗവും ഉടനെയുണ്ടാവും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2019 12:32 PM IST