Vijay Devarakonda on Aparna Balamurali|'ഈ നടിയെ എങ്ങനെ കണ്ടെത്തി?'; സുരരൈ പോട്രിലെ അപർണ ബാലമുരളിയെ കണ്ട് വിജയ് ദേവരകൊണ്ട

Last Updated:

ക്യാപ്റ്റൻ ജിആർ ഗോപിനാഥിനെ കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തിന്റെ പുസ്തമായ #SimplyFly വാങ്ങി വായിക്കുമെന്നും വിജയ് ദേവരകൊണ്ട

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അപർണ ബാലമുരളിയാണ് ഇപ്പോൾ തമിഴകത്തെ താരം. സൂര്യ ചിത്രം സുരാരൈ പോട്രിലൂടെ തമിഴകത്തെ ഇഷ്ടനടിയായി അപർണ മാറിക്കഴിഞ്ഞിരിക്കുകയാണ്. ചിത്രം കണ്ട് തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള വിജയ് ദേവരകൊണ്ടയടക്കം അപർണയുടെ പ്രകടനത്തെ വാഴ്ത്തിയിരിക്കുകയാണ്.
സുരരൈ പോട്രിനെ കുറിച്ച് ട്വിറ്ററിൽ എഴുതിയ കുറിപ്പിലാണ് അപർണ എന്ന നടിയെ വിജയ് പുകഴ്ത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായിക സുധ അപർണയെ എങ്ങനെ കണ്ടെത്തി എന്നാണ് വിജയ് ചോദിക്കുന്നത്. കഥാപാത്രമായി അപർണ ജീവിക്കുകയായിരുന്നു എന്ന തരത്തിലാണ് വിജയുടെ കമന്റ്. എന്തൊരു പ്രകടനമാണ് അപർണയുടേതെന്നും വിജയ് പറയുന്നു.
You may also like:'സുരറൈ പോട്രി’ലെ വനിതാ പൈലറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റായി വർഷ നായർ
advertisement
നടനെന്ന നിലയിൽ സൂര്യയുടേത് ഗംഭീര പ്രകടനമാണെന്ന് വിജയ് പറയുന്നു. സംവിധായക സുധയ്ക്കൊപ്പം തനിക്കും ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹവും വിജയ് ട്വിറ്ററിലൂടെ പങ്കുവെക്കുന്നു.
advertisement
സുഹൃത്തുക്കൾക്കൊപ്പമാണ് താൻ സിനിമ കണ്ടത്. ഞങ്ങളിൽ മൂന്ന് പേർ കരഞ്ഞു. ഞാൻ സിനിമയിൽ തന്നെയായിരുന്നു. സുരരൈ പോട്ര് മികച്ച സിനിമയാണെന്ന് വിജയ്.
advertisement
എയർ ഡെക്കാൻ സ്ഥാപകൻ ജിആർ ഗോപിനാഥിന്റെ ജിവിതകഥയായ സിംപ്ലി ഫ്ലൈയെ ആസ്പദമാക്കിയാണ് സുരാരൈ പോട്ര് ഒരുക്കിയിരിക്കുന്നത്. സിനിമ കണ്ട് പുസ്തകം വാങ്ങി വായിക്കാൻ തീരുമാനിച്ചതായും വിജയ് പറയുന്നു.
advertisement
ചിത്രത്തിൽ ജിആർ ഗോപിനാഥായി വേഷമിട്ട സൂര്യയുടെ ഭാര്യ സുന്ദരി ബൊമ്മയുടെ വേഷമാണ് അപർണ ബാലമുരളി ചെയ്തത്. ഉർവശിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
ദീപാവലി റിലീസായി ആമസോണിൽ പുറത്തിറങ്ങിയ ചിത്രം ഇതിനകം സൂപ്പർഹിറ്റാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Vijay Devarakonda on Aparna Balamurali|'ഈ നടിയെ എങ്ങനെ കണ്ടെത്തി?'; സുരരൈ പോട്രിലെ അപർണ ബാലമുരളിയെ കണ്ട് വിജയ് ദേവരകൊണ്ട
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement