advertisement

MT Vasudevan Nair| രണ്ട് സിനിമകൾക്ക് പാട്ടെഴുതിയ എം.ടി.; പിന്നെ ആ വഴിക്ക് പോയില്ല

Last Updated:

തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും നമ്മളറിയുന്ന എം ടി ഗാനരചയിതാവ് കൂടിയാണെന്ന് അറിയുന്നവർ ചുരുക്കം. രണ്ട് ചിത്രങ്ങളിലായി അഞ്ച് ഗാനങ്ങൾ മാത്രമാണ് അദ്ദേഹം രചിച്ചത്

News18
News18
സജീവ് സി. വാര്യർ
മലയാള സാഹിത്യത്തിലെ സൂര്യശോഭയുള്ള എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ചലച്ചിത്രരംഗത്തും അതുല്യമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും നമ്മളറിയുന്ന എം ടി ഗാനരചയിതാവ് കൂടിയാണെന്ന് അറിയുന്നവർ ചുരുക്കം. രണ്ട് ചിത്രങ്ങളിലായി അഞ്ച് ഗാനങ്ങൾ മാത്രമാണ് അദ്ദേഹം രചിച്ചത്.
എം ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതി 1981ൽ പുറത്തിറങ്ങിയ 'വളർത്തുമൃഗങ്ങൾ' എന്ന ചിത്രത്തിലെ നാലു ഗാനങ്ങളും രചിച്ചുകൊണ്ടാണ് അദ്ദേഹം ഗാനരചനാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചത്. സർക്കസ് കലാകാരന്മാരുടെ ജീവിതം പറയുന്ന ചിത്രം അക്കാലത്തെ സുപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിലെ എം ബി ശ്രീനിവാസന്റെ ഈണത്തിൽ ഗാനഗന്ധർവന്റെ ശബ്ദത്തിലുള്ള 'ശുഭരാത്രി..' എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.
advertisement
വളർത്തുമൃഗങ്ങളിൽ എം ടിയുടെ രചനയിൽ എം ബി ശ്രീനിവാസൻ ഈണം പകർന്ന് യേശുദാസ് പാടിയ 'കാക്കാലൻ കളിയച്ഛൻ', 'കർമ്മത്തിൻ പാതകൾ', എസ് ജാനകി പാടിയ 'ഒരു മുറിക്കണ്ണാടിയിൽ' എന്നീ ഗാനങ്ങൾ അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല. സുകുമാരൻ രതീഷ് നന്ദിത ബോസ്, കെ പി ഉമ്മർ, തിക്കുറിശ്ശി, ബാലൻ കെ നായർ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഹരിഹരനാണ് സംവിധാനം ചെയ്തത്.
എംടി-ഹരിഹരൻ കൂട്ടുകെട്ടിൽ സുകുമാരൻ, വേണുനാഗവള്ളി തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'എവിടെയോ ഒരു ശത്രു' എന്ന ചിത്രത്തിലെ ഒരു ഗാനവും എം ടി യുടെ രചനയിലാണ്. 'പൊന്നില്ലാതെ പൂവില്ലാതെ..' എന്നു തുടങ്ങുന്ന ഗാനത്തിനും ഈണം നൽകിയത് എം ബി എസാണ്. കടവനാട് കുട്ടികൃഷ്ണൻ രചിച്ച രണ്ട് ഗാനങ്ങൾ കൂടി ഉൾപ്പെട്ട ചിത്രം പക്ഷേ പുറത്തിറങ്ങിയില്ല. തിരക്കഥാ രംഗത്ത് തേജസ്സുള്ള സാന്നിധ്യമായി തുടരുമ്പോഴും എം ടി പക്ഷേ പിന്നീട് ഒരിക്കലും പാട്ടെഴുതാൻ തയ്യാറായില്ല.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
MT Vasudevan Nair| രണ്ട് സിനിമകൾക്ക് പാട്ടെഴുതിയ എം.ടി.; പിന്നെ ആ വഴിക്ക് പോയില്ല
Next Article
advertisement
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക
  • ഹോർമുസ് കടലിടുക്ക് തുറക്കൽ ചർച്ചയ്ക്ക് ഇന്ത്യയെ യുകെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും

  • 35 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും കടലിടുക്കിന്റെ നിർണായകതയും ചർച്ചയാകും

  • ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്

View All
advertisement