സിനിമയ്ക്ക് പുറമേ കുറച്ച് പാട്ട് കൂടിയായാലോ? മുറിജിനല്‍സുമായി മൂഹ്‌സിന്‍ പരാരിയും സംഘവും

Last Updated:

ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ ഒരുക്കുന്ന മുറിജിനല്‍സ് വോള്യം ഒന്നില്‍ പത്തോളം ഗാനങ്ങളാണ് ഉണ്ടാവുക

മലയാളത്തില്‍ സ്വതന്ത്ര ഗാനരംഗത്ത് പുതിയ വഴി തെളിച്ച് മുഹ്‌സിൻ പരാരിയും (Muhsin Parari) സംഘവും. 'മുറിജിനല്‍സ്' എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം ഒന്നിച്ച് വിവിധ ജോണറുകളിലായി ഇറക്കുന്ന ആല്‍ബം വോള്യത്തില്‍ ആദ്യ ഗാനം പുറത്തിറങ്ങി.
ജിലേബി എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ ഒരുക്കുന്ന മുറിജിനല്‍സ് വോള്യം ഒന്നില്‍ പത്തോളം ഗാനങ്ങളാണ് ഉണ്ടാവുക. മു.രി. എന്ന ചുരുക്കപേരില്‍ ഗാനങ്ങള്‍ ഒരുക്കുന്ന മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു കൂട്ടായ്മ ഉണ്ടായിരിക്കുന്നത്.
മുഹ്‌സിന്‍ പരാരി, സിതാര കൃഷ്ണകുമാര്‍, ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍, വിഷ്ണു വിജയ്, ചെമ്പന്‍, അറിവ്, ഗോവിന്ദ് വസന്ത, ഫാത്തിമ ജാഹാന്‍, ഡി ജെ ശേഖര്‍, ജോക്കര്‍, എംഎച്ച്ആര്‍, ബേബി ജാന്‍,6091, ദാബ്‌സി തുടങ്ങിയ കലാകാരന്മാര്‍ മൂറിജിനല്‍സിനായി ഒന്നിക്കുന്നുണ്ട്.
advertisement
ഗാനങ്ങളില്‍ ചിലത് വിഡിയോ രൂപത്തിലും പുറത്തിറങ്ങും. യുട്യുബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങി എല്ലാ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമുകളിലും മുറിജിനല്‍സ് ഗാനങ്ങള്‍ ലഭ്യമാവും.
Summary: Muhsin Parari and team comes up with Muriginals, an independent music makers, in Malayalam. First song titled Jilebi was sung by Sithara Krishnakumar. The album accommodates music from all genres. Muhsin is known for setting music in the name Mu.Ri. Many known names in the movie industry are coming together for this musical outing
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയ്ക്ക് പുറമേ കുറച്ച് പാട്ട് കൂടിയായാലോ? മുറിജിനല്‍സുമായി മൂഹ്‌സിന്‍ പരാരിയും സംഘവും
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement