മുകേഷിനോടൊരു വഷളന്‍ ചോദ്യം! ഇതിലും മികച്ച മറുപടി സ്വപ്നങ്ങളില്‍ മാത്രം
Last Updated:
ഫോളോവര്‍ നല്‍കിയ കമന്റ് 'കിളവന്മാര്‍ എങ്ങോട്ടാ?' എന്നായിരുന്നു
കൊച്ചി: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത് ഫോട്ടോയ്ക്ക് മോശം കമന്റിട്ട ഫോളോവറിന് അതേരീതിയില്‍ മറുപടി നല്‍കി ചലച്ചിത്ര താരവും എംഎല്‍എയുമായ മുകേഷ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു ഇന്ന് രാവിലെ മുകേഷ് ഫേസ്ബുക്കിലിട്ടത്. എന്നാല്‍ ഇതിന് ഒരു ഫോളോവര്‍ നല്‍കിയ കമന്റ് 'കിളവന്മാര്‍ എങ്ങോട്ടാ?' എന്നായിരുന്നു.
കമന്റ് വന്ന് നിമിഷങ്ങള്‍ക്കകം മറുപടിയുമായി രംഗത്തെത്തിയ മുകേഷ്. ഹംസ എന്ന പിതാവിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്തയാള്‍ക്കാണ് മുകേഷ് മറുപടി നല്‍കിയിരിക്കുന്നത്. 'ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ' എന്നായിരുന്നു മുകേഷിന്റെ മറുപടി.
താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന അതേ പ്രതികരണം തന്നെയാണ് ഈ കമന്റിനും ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ 2400 ല്‍ അധികം റിയാക്ഷനാണ് കമന്റിന് ലഭിച്ചിരിക്കുന്നത്. ഫോളോവറിന്റെ മോശം കമന്റിനെ വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2019 10:46 AM IST