പേളിക്കും ശ്രീനിഷിനും ഇത് പ്രണയത്തിന്റെ 365 ദിനങ്ങൾ. അതിന് വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ ആവുന്നതല്ലേയുള്ളൂ എന്നാവും പലരുടെയും ചോദ്യം. ഇത് വിവാഹത്തിന്റേതല്ല. കൃത്യം ഒരു വർഷം മുൻപാണ് പേളിയെ ജീവിത സഖിയാക്കാൻ ആഗ്രഹം ഉണ്ടെന്ന് ശ്രീനിഷ് പറഞ്ഞത്. "എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്. ഡേറ്റ് ചെയ്യാൻ താൽപ്പര്യം ഇല്ല. എനിക്ക് നിന്നെ വിവാഹം കഴിക്കണം. തയാറാണോ?" എന്നായിരുന്നു ശ്രീനിഷിന്റെ ചോദ്യം. പ്രിയതമന്റെ ആ വാക്കുകൾ ഓർത്തെടുത്ത് കുറിക്കുകയാണ് പേളി.
മെയ് 5ന് ആയിരുന്നു ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു. വിവാഹ ശേഷം ഇവരുടെ പേളിഷ് വെബ് സീരീസിന്റെ രണ്ടാം ഭാഗം ഇറങ്ങിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.