കുഞ്ചാക്കോ ബോബൻ, രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഷൂട്ടിംഗ് പൂർത്തിയായി

Last Updated:

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരും

ഒരു ദുരൂഹ സാഹചര്യത്തിൽ
ഒരു ദുരൂഹ സാഹചര്യത്തിൽ
'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും (Kunchacko Boban) രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Ratheesh Balakrishnan Poduval) ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' (Oru Durooha Sahacharyathil) പൂർത്തിയായി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ചിത്രം ഉടൻ തീയേറ്ററുകൾ എത്തും.
'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ കൂടുകയാണ്. ഒപ്പം മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന ലിസ്റ്റിൻ സ്റ്റീഫനും ഈ കൂട്ടുകെട്ടിൽ എത്തുന്നു എന്നുള്ളതും ഒരു സവിശേഷതയാണ്. കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
advertisement
കോ-പ്രൊഡ്യുസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, ക്യാമറ- അർജുൻ സേതു, എഡിറ്റർ- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, ആർട്ട്- ഇന്ദുലാൽ കാവീദ്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ., പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റണ്ട് മാസ്റ്റർ- വിക്കി, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ- ഹെഡ് ബബിൻ ബാബു, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, ലൊക്കേഷൻ മാനേജർ- റഫീഖ് പാറക്കണ്ടി, മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രൊമോഷൻസ്- മാർട്ടിൻ ജോർജ്, ആഷിഫ് അലി, അഡ്വർടൈസ്‌മെന്റ്- ബ്രിങ്ഫോർത്ത്, ഡിസൈൻസ്- ഓൾഡ് മങ്ക്സ്.
advertisement
വയനാട്, കർണാടക എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളിലായി പൂർത്തിയാക്കിയ ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
Summary: It's a wrap for Kunchacko Boban, Ratheesh Balakrishnan Poduval movie Oru Durooha Sahacharyathil
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കുഞ്ചാക്കോ ബോബൻ, രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഷൂട്ടിംഗ് പൂർത്തിയായി
Next Article
advertisement
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
  • വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു

  • കഴിഞ്ഞ 5 വർഷം രാവും പകലാക്കി പ്രവർത്തിച്ച പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നുവെന്ന് രാജേഷ്

  • തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് രാജേഷ് ഉറപ്പു നൽകി

View All
advertisement