'സംഘടനയിൽ മഞ്ജു വാര്യർ സജീവമല്ലാത്തിന്റെ കാരണം അവരോട് ചോദിക്കണം, എന്നോടല്ല'; പാർവതി തിരുവോത്ത്

Last Updated:

മറ്റൊരാളുടെ സത്യം അറിയാൻ എന്നോടു ചോദിക്കുന്നത് ന്യായമല്ലെന്ന് പാർവതി പറഞ്ഞു

News18
News18
ഡബ്ല്യുസിസി സ്ഥാപക അം​ഗങ്ങളായിരുന്ന മഞ്ജു വാര്യർ ഇപ്പോൾ സംഘടനയിൽ സജീവമല്ലാത്തതിന്റെ കാരണം എന്താണെന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി പാർവതി തിരുവോത്ത്. മറ്റുള്ളവരുടെ സത്യം അറിയാൻ എന്നോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് പാർവതി തിരുവോത്ത് പറയുന്നത്. അവരോടുള്ള ചോ​ദ്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നാണ് പാർവതി തിരുവോത്തിന്റെ വാക്കുകൾ. ദി ന്യൂ ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
അവർ സജീവമല്ലാത്തതിന്റെ കാരണം അവരോട് വേണം ചോദിക്കേണ്ടത്. കാരണം അതിനെ കുറിച്ച് ഞാനല്ല സംസാരിക്കേണ്ടത്. എല്ലായിപ്പോഴും  എന്നോടു തന്നെ ഈ ചോദ്യം പലരും ചോദിക്കുന്നത് ശരിയല്ല. നിങ്ങൾക്ക് അവരുടെ അഭിമുഖം കിട്ടാറില്ല, എന്നൊന്നുമില്ലലോ... പക്ഷെ, വളരെ സൗകര്യപ്രദമായി സുഖകരമായി നിങ്ങൾ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ഇത് ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ കൂടുതൽ അപമാനിക്കപ്പെടുന്നുവെന്ന് പാർവതി തിരുവോത്ത് പറഞ്ഞു.
സംസാരിക്കാൻ അധികം അവസരം ലഭിക്കാത്ത ആളുകൾക്ക് എന്തുകൊണ്ട് ഈ സ്പേസ് നിങ്ങൾ കൊടുക്കാത്തത്. അവരുടെ മറുപടി കേൾക്കാൻ തനിക്കും ആ​ഗ്രഹമുണ്ടെന്നാണ് പാർവതിയുടെ വാക്കുകൾ. ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത് മുഴുവൻ മാധ്യമങ്ങളോടുമാണ്.
advertisement
എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? നിങ്ങൾ മാധ്യമങ്ങളാണ്, നിങ്ങൾ അന്വേഷകരാണ് സത്യം പുറത്തുകൊണ്ടുവരേണ്ടത്. എനിക്ക് ആരോടും ഒരു ബാധ്യതയില്ല. എനിക്ക് എന്റെ സത്യങ്ങൾ മാത്രമാണ് പറയാൻ കഴിയുക. മറ്റൊരാളുടെ സത്യം അറിയാൻ എന്നോടു ചോദിക്കുന്നത് ന്യായമല്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'സംഘടനയിൽ മഞ്ജു വാര്യർ സജീവമല്ലാത്തിന്റെ കാരണം അവരോട് ചോദിക്കണം, എന്നോടല്ല'; പാർവതി തിരുവോത്ത്
Next Article
advertisement
സ്വിറ്റ്സർലൻഡിൽ നിന്നൊരു മലയാള ചിത്രം;‘ത്രിലോക’ ജനുവരിയിൽ പ്രദർശനത്തിനെത്തും
സ്വിറ്റ്സർലൻഡിൽ നിന്നൊരു മലയാള ചിത്രം;‘ത്രിലോക’ ജനുവരിയിൽ പ്രദർശനത്തിനെത്തും
  • സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ജനുവരി 30, 2026-ന് പ്രീമിയറോടെ ആരംഭിക്കുന്ന 'ത്രിലോക' റിലീസ് ചെയ്യും.

  • സ്വിസ് മലയാളികളുടെ രണ്ടാം തലമുറ ഒരുക്കിയ ഈ ചിത്രം യൂറോപ്യൻ രാജ്യങ്ങളിലെ തീയറ്ററുകളിലും എത്തും.

  • ഫ്ലൈ എമിറേറ്റ്സുമായി ചേർന്ന് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും 'ത്രിലോക'യ്ക്ക് ഉണ്ട്.

View All
advertisement