നിശ്ചയിച്ച തിയതിയിൽ തന്നെ 'ആദിപുരുഷ്' എത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി
- Published by:Vishnupriya S
- news18-malayalam
Last Updated:
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്. ആദിപുരുഷ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി.
ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയതോടെയാണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ ചിത്രം ഇറങ്ങാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ഹർജി നൽകിയത്. അഡീഷണൽ സീനിയർ സിവിൽ ജഡ്ജി അഭിഷേക് കുമാർ ശനിയാഴ്ചയാണ് ഹർജി പിൻവലിച്ചത്.
advertisement
സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയിൽ ചില മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായും അറിഞ്ഞതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുക ആയിരുന്നു.
ആദിപുരുഷിൽ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പുരാണങ്ങളില്‍ രാമനെ മഹാമനസ്‌കനും ശാന്തനുമായാണ് കാണിച്ചതെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 19, 2023 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നിശ്ചയിച്ച തിയതിയിൽ തന്നെ 'ആദിപുരുഷ്' എത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി


